നദിതീരത്ത് കൂറ്റൻ പെരുമ്പാമ്പിനെ ഭക്ഷിയ്ക്കന്ന ഉടുമ്പുകളുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി മാറിയിരിയ്ക്കുന്നത്. സിങ്കപ്പൂരിലെ പൊതോങ് പാസിറിലുള്ള കല്ലാങ് നദിയുടെ കരയിൽനിന്നും പകർത്തിയ വീഡിയോ ആണ് തരംഗമാകുന്നത്. റെറ്റികുലേറ്റഡ് പൈതൺ വിഭാഗത്തിൽപ്പെടുന്ന ചത്ത പെരുമ്പാമ്പിനെയാണ് ഉടുമ്പുകൾ ഭക്ഷണമാക്കിയത്.
രണ്ടുഭാഗത്തുനിന്നും പാമ്പിനെ ഭക്ഷിയ്ക്കുന്ന ഉടുമ്പുകളെ വീഡിയോയിൽ കാണാം. ചത്ത പാമ്പുകളെയും ജീവികളെ ഉടുമ്പുകൾ ഭക്ഷിയ്ക്കുന്നത് സർവസാധാരണമാണ് എങ്കിലും ഇത് മനുഷ്യരുടെ കണ്ണിൽപ്പെടുന്നത് അപൂർവമാണ്. ചത്ത ജീവികളുടെ അവശിഷ്ടമാണ് ഉടുമ്പുകൾ സാധാരണയായി ആഹരമാക്കുന്നത്. മനുഷ്യരെ ഇവ അക്രമിയ്ക്കുന്ന പതിവില്ല. മനുഷ്യരുടെ കണ്ണിൽപ്പെട്ടാൽ ഓടി ഒളിയ്ക്കാനാണ് ശ്രമിയ്ക്കുക. എന്നാൽ പ്രകോപിപ്പിച്ചാൽ ആക്രമിക്കുകയും ചെയ്യും.