ഡൽഹി: ഇന്ത്യയിൽ കൊവിഡ് 19 സമൂഹ വ്യാപനം ഉണ്ടായിട്ടില്ല എന്ന് ആവർത്തിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി. കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ് എന്ന് പറയുമ്പോൾ ജനസംഖ്യ അടിസ്ഥാനമാക്കിയുള്ള അനുപാതം കൂടി കാണണം എന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ പറഞ്ഞു. മന്ത്രിതല സമിതിയുടെ അവലോകന യോഗത്തിന് ശേഷമാണ് കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രതികരണം.
രാജ്യത്ത് സമൂഹ വ്യാപനം ഉണ്ടായിട്ടില്ല എന്നാണ് ഇന്ന് നടന്ന അവലോകന യോഗത്തിലും ആരോഗ്യ വിദഗ്ധർ വ്യക്തമാക്കിയത്. രാജ്യത്ത് ചിലയിടങ്ങളിൽ രോഗവ്യാപനം ഉയർന്ന നിലയിലാണ്. ഇതിനർത്ഥം ഇന്ത്യയിൽ സമൂഹ വ്യാപനം സംഭവിച്ചു എന്നല്ല. കോവിഡ് വ്യാപനത്തിൽ ഇന്ത്യ മൂന്നാമത് അണ് എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ശരിയായ കാഴ്ചപ്പാടോടെയാണ് ഇക്കാര്യം വിലയിരുത്തേണ്ടത്.
10 ലക്ഷത്തിൽ 538 പേർക്ക് എന്ന നിലയിലാണ് രാജ്യത്ത് കൊവിഡ് വ്യാപന ശരാശരി. ലോകശരാശരി 1,453 ആണ്. സംസ്ഥനങ്ങളിലെ ഐസിയുക:ളൂടെ പ്രവർത്തനങ്ങൾ നിരീക്ഷിയ്ക്കുന്നതിനും മാർഗ നിർദേശങ്ങൾ നൽകുന്നതിനും വിദഗ്ധ ഡോക്ടർമാരടങ്ങിയ സംഘാത്തെ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിയോഗിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രി വ്യക്തമാക്കി.