ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ താരങ്ങളിലൊരാളാണ് ചന്ദ്ര ലക്ഷ്മണ്. കഴിഞ്ഞ ദിവസം താരം ഫേസ്ബുക്കില്‍ പുതിയ ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. ശബരിമലയെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ കണ്ടതോടെ കിഷോര്‍ സത്യയും ഇതേ സംശയം ചോദിച്ചിരുന്നു.
സംഭവത്തെ കുറിച്ച് കിഷോർ സത്യ എഴുതിയ പോസ്റ്റ്:
ഒന്നാമത് വെള്ളമൊഴുകി പമ്പ കരകവിഞ്ഞു ഒഴുകി ത്രിവേണി പാലം പോലും മണ്ണിനടിയിൽ ആണെന്നാണ് വാർത്ത. അപ്പോൾ ആർക്കും പമ്പ കുറുകെ കടക്കാൻ പോലും പറ്റില്ല .അതു കൂടാതെ സ്ത്രീകളെ പമ്പയിൽ വച്ച് പോലീസ് തടയും. മല കയറാൻ അനുവദിക്കുകയുമില്ല . അപ്പോൾ ഇതെങ്ങനെ.....?! ആകെ കൺഫ്യൂഷൻ ആയല്ലോ....? സൂക്ഷിച്ചു നോക്കിയപ്പോൾ എന്തോ ഒരു പന്തികേട് ...ഒരു പത്തു പതിനഞ്ചു കൊല്ലം മുൻപുള്ള ശബരിമല പോലെ...!!
പതിനെട്ടാം പടിയിലൊന്നും സ്വർണ്ണനിറമില്ല...! !.മുകളിൽ തത്വമസി എന്ന ബോർഡും കാണുന്നില്ല ...!!....വീണ്ടും ആശയക്കുഴപ്പമായല്ലോ ...?! ഇനി വല്ല സിനിമക്കും വേണ്ടി ശബരിമലയുടെ സെറ്റിട്ടതിന്റെ മുൻപിൽ നിന്നെടുത്ത പടമായിരിക്കുമോ ?!. . ചന്ദ്രയെ തന്നെ വിളിച്ചു ചോദിക്കാം അപ്പോൾ കാര്യം അറിയാമല്ലോ . വിളിച്ചു. സംഗതി സത്യമാണ് പക്ഷെ ശബരിമല അല്ല എന്ന് മാത്രം. ശബരിമലയുടെ അതെ മാതൃകയിൽ ചെന്നൈയിൽ ഒരു ക്ഷത്രം ഉണ്ട്.അതിന്റെ മുൻപിൽ രാവിലെ നിന്ന് എടുത്ത പടമായിരുന്നു അത്....!!
ചന്ദ്ര ലക്ഷ്മൺ ശബരിമലയിൽ എന്നും പറഞ്ഞുള്ള വ്യാജന്മാർ ഉടൻ ഇറങ്ങിയേക്കും...ജാഗ്രതൈ .....