Loksabha Election 2024 ആണ് ഇന്ത്യക്കാര്‍ ഈ വര്‍ഷം സെര്‍ച്ച് ചെയ്ത മറ്റൊരു പ്രധാനപ്പെട്ട കീവേര്‍ഡ്. എങ്ങനെ വോട്ട് ചെയ്യണം, തിരഞ്ഞെടുപ്പ് ഫലം എന്നിവയൊക്കെ ആയി ബന്ധപ്പെട്ടാണ് Loksabha Election 2024 എന്ന കീവേര്‍ഡ് വ്യാപകമായി സെര്‍ച്ച് ചെയ്യപ്പെട്ടത്.
'Near Me' കീവേര്‍ഡും 2024 ല്‍ ഇന്ത്യക്കാര്‍ കൂടുതലായി സെര്‍ച്ച് ചെയ്താണ്. ഏറ്റവും അടുത്തുള്ള വായു നിലവാരം, ഏറ്റവും അടുത്തുള്ള ഓണം സദ്യ, ഏറ്റവും അടുത്തുള്ള സ്‌പോര്‍ട്‌സ് ബാര്‍, ഏറ്റവും അടുത്തുള്ള നല്ല ബേക്കറി എന്നിവയ്ക്കു വേണ്ടിയാണ് 'Near Me' കീവേര്‍ഡ് ഇന്ത്യക്കാര്‍ ഉപയോഗിച്ചത്.
വിനേഷ് ഫോഗട്ട്, നിതീഷ് കുമാര്‍, ചിരാഗ് പസ്വാന്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് 2024 ല്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട ഇന്ത്യക്കാര്‍.