കോഴിക്കോട് എലിപ്പനി ബാധിച്ചു രണ്ട് പേർ കൂടി മരിച്ചു. എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന മുക്കം സ്വദേശി ശിവദാസന്‍, കാരന്തൂര്‍ സ്വദേശി കൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. മെഡിക്കൽ കോളെജിൽ ചികിത്സയിലായിരുന്നു ഇവർ. ഇതോടെ ജില്ലയില്‍ ഓഗസ്റ്റിൽ മാത്രം എലിപ്പനി ബാധിച്ചു മരിച്ചവരുടെ എണ്ണം 12 ആയി
തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ആരോഗ്യവകുപ്പ് എലിപ്പനി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.