ലൈംഗികാതിക്രമം; ആ​ന്‍​ഡ്രോ​യി​ഡ് സ്ര​ഷ്ടാ​വ് ആ​ന്‍​ഡി റൂ​ബി​ന്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള 48 ജീവനക്കാരെ ഗൂഗിൾ പുറത്താക്കി

Webdunia
വെള്ളി, 26 ഒക്‌ടോബര്‍ 2018 (10:49 IST)
ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി​ക​ളു​ടെ പേ​രി​ല്‍ കഴിഞ്ഞ രണ്ട് വർഷത്തിനിടെ 48 ഉദ്യോഗസ്ഥരെ പുറത്താക്കിയതായി ഗൂഗിൾ മേധാവി സുന്ദർ പിച്ചൈ. 13 മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ട​ക്കം 48 പേ​രെയാണ് ഗൂഗിൾ പുറാത്താക്കിയിരിക്കുന്നത്. സ്വ​ഭാ​വ ദൂ​ഷ്യ​മു​ള്ള​വ​രെ പു​റ​ത്താ​ക്കി ജോ​ലി​സ്ഥ​ലം ന​ന്നാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഇ​ത്ത​ര​മൊ​രു ക​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ച്ചതെന്ന് സു​ന്ദ​ര്‍ പി​ച്ചെ പ​റ​ഞ്ഞു.
 
ലൈംഗികാതിക്രമത്തിന്റെ പേരില്‍ ആരോപണ വിധേയരായ മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഗൂഗിള്‍ സംരക്ഷിക്കുന്നുവെന്നും കമ്പനിയില്‍ നിന്നും പുറത്തുപോവാന്‍ വന്‍തുക വാഗ്‌ദാനം ചെയ്‌തുവെന്നുമുള്ള ന്യൂയോര്‍ക്ക് ടൈംസ് വാര്‍ത്തയ്‌ക്ക് പിന്നാലെയാണ് ജീവനക്കാര്‍ക്ക് അയച്ച ഇമെയില്‍ സന്ദേശത്തിൽ പിച്ചൈ ഇക്കാര്യം വ്യക്തമാക്കിയത്.
 
ലൈം​ഗീ​കാ​രോ​പ​ണം നേ​രി​ട്ട ആ​ന്‍​ഡ്രോ​യി​ഡ് സ്ര​ഷ്ടാ​വാ​യ ആ​ന്‍​ഡി റൂ​ബി​ന്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ ഗൂ​ഗി​ള്‍ സം​ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​താ​യി ന്യൂ​യോ​ര്‍​ക്ക് ടൈം​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. കമ്പ​നി വി​ട്ടു പോ​കാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ഒമ്പ​ത് കോ​ടി ഡോ​ള​ര്‍ എ​ക്‌​സി​റ്റ് പാ​ക്കേ​ജ് ആ​യി വാ​ഗ്ദാ​നം ചെ​യ്തു​വെ​ന്നും വാ​ര്‍​ത്ത വ​ന്നി​രു​ന്നു. എന്നാൽ പുറത്താക്കിയത് ആ​ര്‍​ക്കും പ​ണം വാ​ഗ്ദാ​നം ചെ​യ്തി​ട്ടി​ല്ലെ​ന്ന് സു​ന്ദ​ര്‍ പി​ച്ചൈ ഇ​മെ​യി​ല്‍ സ​ന്ദേ​ശ​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article