തങ്ങളുടെ വിവരങ്ങൾ സുരക്ഷിതമെന്ന് ഗൂഗിൽ

ശനി, 7 ജൂലൈ 2018 (14:54 IST)
റഷ്യൻ കമ്പനിയായ യെന്റെക്സിന്റെ വെളിപ്പെടുത്തലിനു പിന്നാലെ. വിശദീകരണവുമായി ഇന്റർനെറ്റ് ഭിമൻ ഗൂഗിൽ രംഗത്ത്. തങ്ങളൂ രേഖകൾ സുരക്ഷിതമാണെന്ന്. ഗൂഗിൾ ഉപഭോക്താക്കളെ അറിയിച്ചു. യെന്റെക്സിന്റെ സേർച്ച് എഞ്ചിൻ ഉപയോഗിച്ച് ഗൂഗിൾ ഡോകുമെന്റുകൾ കാണാൻ സാധിക്കും എന്നായിരുന്നു യെന്റെക്സിന്റെ വെളിപ്പെടുത്തൽ.  
 
ഡോക്കുമെന്റുകൾ തയ്യാറാക്കാൻ ഉപയോഗിക്കുന്ന ഗൂഗിൾ ഡോക്കുമെന്റ് സുരക്ഷിതമാണെന്ന് ഗൂഗിൾ വ്യക്തമാക്കി.  നേരത്തെ ജി മെയിലിൽ നിന്നും വിവരങ്ങൾ ചോരുന്നതായി ആരോപണം ഉയർന്നിരുന്നു. എന്നാൽ ഇത് ആരോപനം മാത്രമാണെന്നും ജി മെയിലിലൂടെ പങ്കുവെക്കുന്ന വിവരങ്ങൾ സുരക്ഷിതമാണെന്നും ഗൂഗിൾ വിശദീകരണം നൽകിയിരുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍