കഴിഞ്ഞ ദിവസമാണ് മല്യയുടെ യു കെയിൽ സ്വത്തുക്കൾ തിട്ടപ്പെടുത്താനും വീടുകളിൽ പരിശോധന നടത്താനും എൻഫോഴ്സ്‌മെന്റിന് അനുമതി നൽകി കോടതി ഉത്തരവിട്ടത്. 13 ഇന്ത്യൻ ബാങ്കുകളുടെ കൺസോഷ്യം നൽകിയ കേസിലാണ് കോടതിയുടെ നടപടി. ഇതോടെ 104.2 ലക്ഷം കോടി രൂപയുടെ സ്വത്തുക്കളിൽ നിന്നും വയ്പ തിരിച്ചു പിടിക്കാൻ ഇന്ത്യൻ ബാങ്കുകൾക്കാകും. എന്നാൽ വിധിക്കെതിരെ മല്യ നൽകിയ അപ്പീൽ കോടതിയുടെ പരിഗണനയിലാണ്.