കേരള ക്രിക്കറ്റ് അസോസിയേഷനിൽ 2 കോടി 16 ലക്ഷം രൂപയുടെ സാമ്പത്തിക ക്രമക്കേറ്റ് നടന്നതായി ക്രിക്കറ്റ്
ഓംബുഡ്സ്‌മാന്റെ റിപ്പോർട്ട് . ഇടിക്കിയിലേയും കാസർകോടിലേയും സ്റ്റേഡിയങ്ങളുടെ നിർമ്മാണത്തിലാണ് വലീയ അഴിമതി കണ്ടെത്തിയത്. ഇതേ തുടർന്ന് മുൻ പ്രസിഡന്റ് ടി സി മാത്യുവിൽ നിന്നും തുക ഈടാക്കാൻ ഓംബുഡ്സ്മാൻ ഉത്തരവിട്ടിട്ടുണ്ട്.
ഇടുക്കി സ്റ്റേഡിയം പണിയുന്ന സമയത്ത്. കെ സി എക്ക് കിഴിലുള്ള പാറ പൊട്ടിച്ച് സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചു. 44 ലക്ഷം രൂപയുടെ പാറയാണ് ഇത്തരത്തിൽ പൊട്ടിച്ചുപയോഗിച്ചത്. കെ സീ എക്ക് സൊഫ്റ്റ്‌വെയർ വാങ്ങാനെന്ന പേരിൽ 60 ലക്ഷം രൂപ തട്ടിപ്പ് നടത്തി. പുൽതകിടി വെച്ചു പിടിപ്പിക്കുന്നതിൽ 33 ലക്ഷം രൂപ ക്രമക്കേട് നടാത്തിയെന്നും കാസർഗോട് 20 ലക്ഷം നൽകി വാങ്ങിയത് പുറമ്പോക്ക് ഭൂമിയാണെന്നും അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിൽ പറയുന്നു.