മൊബൈല്‍ ഉറക്കം കളയുന്നുവോ?

Webdunia
P.S. AbhayanDIVISH
മൊബൈല്‍ ഫോണും ഉറക്കവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? എപ്പോഴും മൊബൈല്‍ കാ‍തോരത്ത് വച്ച് നടക്കുന്ന നിങ്ങള്‍ ഈ ചോദ്യം അവഗണിച്ചേക്കാം. എന്നാല്‍ ഇതില്‍ ചില കാര്യങ്ങളുണ്ടെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. മൊബൈല്‍ ഫോണിന്‍റെ റേഡിയേഷന്‍ നിങ്ങളുടെ ഉറക്കത്തെ പീടിച്ചുലയ്‌ക്കുന്നെന്ന് ഇവര്‍ പറയുന്നു.

നിങ്ങളുടെ ഉറക്കത്തെ മൊബൈല്‍ ചെവിയില്‍ നിന്നും മാറ്റാത്ത ആളാണ് നിങ്ങളെങ്കില്‍ തുടര്‍ച്ചയായ തലവേദനയും ഉറക്കക്കുറവും നിങ്ങളെ ബാധിച്ചേക്കാമെന്നാണ് ശാസ്ത്രജ്ഞന്‍‌മാര്‍ നല്‍കുന്ന ഉത്തരം. ലോകത്തിലെ പ്രമുഖരായ മൊബൈല്‍ നിര്‍മ്മാതാക്കളായ സ്ഥാപനങ്ങള്‍ഊടെ ഗവേഷകരാണ് ഇത്ത്രമൊരു അഭിപ്രായം നടത്തുന്നതെന്നും ഓര്‍ക്കണം.

തലവേദനക്കാരും മൂഡ് മറുന്നവരും ഉറക്ക പ്രശ്‌നമുള്ളവരിലുമായിരുന്നു പഠനം സംഘടിപ്പിച്ചത്. ഇതേ തുടര്‍ന്ന് യു എസ്സിലെയും സ്വീഡനിലെയും ഗവേഷകരാണ് ഈ മുന്നറിയിപ്പുമായി മുന്നോട്ട് വരുന്നത്. ഇവരുടെ പഠനത്തിനായി പങ്കാളികളായ 71 പേരില്‍ 38 പേര്‍ക്കും റേഡിയേഷന്‍ പ്രശ്‌നം സൃഷ്ടിക്കുന്നതായി കണ്ടെത്തി.

പ്രോഗ്രസ് ഇന്‍ എലക്ട്രോ മാഗ്നറ്റിക് റിസര്‍ച്ച് സിമ്പോസിയത്തില്‍ മസ്സാചുവറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‍നോളജി ഗവേഷകരുടെ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചിരിക്കുകയാണ്. 884 മെഗാഹെട്‌സ് വയര്‍ലെസ് സിഗ്നലുകളാണ് പ്രശ്‌നക്കാരനെന്നും പറയുന്നു.

തലവേദന, ഉറക്കക്കുറവ്, ടെന്‍ഷന്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഇല്ലാത്തവരില്‍ ഉറക്കത്തിന്‍റെ ദൈര്‍ഘ്യത്തിലാണ് റേഡിയേഷന്‍ പിടിക്കുന്നത്. മൊബൈല്‍ മാനുഫാക്ചര്‍ ഫോറത്തിലെ ഈ പഠനത്തിനായി പണം മുടക്കിയവരിലെ പ്രമുഖര്‍ നോക്കിയയും മോട്ടറോളയും ആയിരുന്നു.