പി.സി.യുഗം അവസാനിക്കുന്നു?

Webdunia
ലോകത്ത് പേഴ്സണല്‍ കംപ്യൂട്ടറുകളുടെ കാലം അവസാനിക്കുകയാണോ? ആണെന്ന് വേണം കരുതാന്‍. മൊബൈല്‍ ടെക്നോളജി പി.സികളെ ഉപയോഗമില്ലാത്ത നോക്കുകുത്തികളാക്കി മാറ്റും.

മൈക്രോസോഫ്റ്റ് ഓഹരിയുടമകളുടെ യോഗത്തില്‍ രണ്ടു വര്‍ഷം മുമ്പ് ചീഫ് സോഫ്റ്റ്വെയര്‍ ആര്‍ക്കിടെക്റ്റ് ഹേ ഓസ്സി പി.സികളുടെ കാലം കഴിയുകയാണെന്ന് സൂചന നല്‍കിയിരുന്നു.

നമ്മളിന്ന് പുതിയൊരു യുഗത്തിലാണ്. പി.സികള്‍ വഴി നാം ചെയ്യുന്ന കാര്യങ്ങളുടെ കേന്ദ്രസ്ഥാനത്ത് ഇന്‍റര്‍നെറ്റുണ്ട്. ഇനിയൊരു പുതിയ കാഴ്ചപ്പാടിലൂടെ നാം കാര്യങ്ങള്‍ തുടങ്ങേണ്ടിയിരിക്കുന്നു.

പി.സികളുടെ വിജയത്തിലൂന്നി സോഫ്റ്റ്വെയര്‍ സാമ്രാജ്യം പടുത്തുയര്‍ത്തിയ മൈക്രോസോഫ്റ്റിന്‍റെ ഈ ചിന്ത മാറ്റത്തിന്‍റെ സൂചനകള്‍ നല്‍കുന്നു.

മൈക്രോസോഫ്റ്റിന് കാലത്തിനൊപ്പം പോകേണ്ടി വരുമെന്ന് സ്റ്റാന്‍ഡേജും പറയുന്നു. ഇല്ലെങ്കില്‍ മറ്റുള്ളവര്‍ ആ വഴിക്ക് പോവുന്നത് നോക്കി നില്‍ക്കേണ്ടി വരും.