പി.സി. എന്നാല്‍ പേഴ്സണല്‍ കംപ്യൂട്ടര്‍. 1981 ഓഗസ്റ്റ് 12 ന് ഐ.ബി.എം ഇറക്കിയ 5150 എന്ന മെഷീന്‍ പുറത്തിറങ്ങിയതോടെ ഇതേ മട്ടിലുള്ള എല്ലാ കംപ്യൂട്ടറുകളും പി.സികള്‍ എന്നറിയപ്പെട്ട് തുടങ്ങി.
ഡോണ്‍ എസ്ട്രിഡ്ജീന്‍റെ നേതൃത്വത്തിലുള്ള 12 എഞ്ചിനീയര്‍മാരാണ് ഈ മെഷീന്‍ നിര്‍മ്മിച്ചത്. അദ്ദേഹം ഐ.ബി.എം പി.സിയുടെ പിതാവ് എന്നാണറിയപ്പെടുന്നത്.
പല നിര്‍മ്മാണങ്ങളുടെയും പക്കലുണ്ടായിരുന്ന സോഫ്റ്റ്വെയര്‍ ഘടകങ്ങള്‍ ഉപയോഗിച്ച് ഒരു കൊല്ലം കൊണ്ടാണ് പി.സി. നിര്‍മ്മിച്ചെടുത്തത്.
ഓപ്പണ്‍ ആര്‍ക്കിടെക്ചര്‍ ആയിരുന്നത് കൊണ്ട് മറ്റേത് കമ്പനിക്കും സമാനമായ മെഷീന്‍ ഉണ്ടാക്കാന്‍ കഴിഞ്ഞു. പക്ഷെ മെഷീന്‍റെ "ഹൃദയ'മായ ബയോസ് ഉപയോഗിക്കുന്നതിന് ഐ.ബി.എമ്മിന് ലൈസന്‍സ് ഫീ കൊടുക്കേണ്ടി വന്നു. എന്നാല്‍ മറ്റു ചിലര്‍ ബയോസിന്‍റെ പകര്‍പ്പുകള്‍ സ്വയം തയാറാക്കി. ഒരു പൈസ പോലും ഐ.ബി.എമ്മിന് കൊടുക്കാതെ രക്ഷപ്പെട്ടു.
ഇതോടെ പി.സികളുടെ ഉത്പാദനം കൂടി. 1എം.ബി 5150 പി.സികളുടെ മാതൃകാ മെഷീനായി മാറുകയും ചെയ്തു.
ആദ്യത്തെ ഐ.ബി.എം പി.സിയില്‍ മോണിറ്റര്‍ ഉണ്ടായിരുന്നില്ല. ഡിസ്ക് ഡ്രൈവുകളും മൈക്രോസോഫ്റ്റിന്‍റെ ബേസിക് പ്രോഗ്രാമിംഗ് ലാംഗ്വേജ് ആണ് ഉപയോഗിച്ചിരുന്നത്. കംപ്യൂട്ടറും കീബോര്‍ഡും മാത്രം അടങ്ങുന്നതായിരുന്നു മെഷീന്‍.
വീട്ടില്‍ ഉപയോഗിക്കുന്ന മോഡലിന് 1565 ഡോളറും ഓഫീസ് ഉപയോഗത്തിനുള്ളതിന് 4500 ഡോളറുമായിരുന്നു വില.
കംപ്യൂട്ടിംഗ് ശേഷി
4.75 മെഗാഹെര്‍ട്സ് പ്രോസസറും 16 കെ മെമ്മറിയും ഉണ്ടായിരുന്നു. 5.25 ഇഞ്ച് വേണമെങ്കില്‍ ഉപയോഗിക്കാനുള്ള സൗകര്യം ഉണ്ടായിരുന്നു. ഇതിലാകട്ടെ 160 കെ ഡാറ്റ സൂക്ഷിക്കാനും പറ്റുമായിരുന്നു.
ഇതില്‍ സംഗീതവും ശബ്ദവും കേള്‍പ്പിക്കാന്‍ ഒരൊറ്റ സ്പീക്കറും ഉള്‍പ്പെടുത്തിയിരുന്നു. ഗ്രാഫിക്കുകള്‍ നാല് നിറങ്ങളിലും പാഠം (ടെക്സ്റ്റ്) 24 നിറങ്ങളിലും കാണാന്‍ കഴിയുമായിരുന്നു.
പി.സികള്‍ ഇന്ന്
ഏറ്റവും വില കുറഞ്ഞ 1872 പവന് ലഭ്യമാവുന്ന ഏറിയ-51-5500 പി.സിക്ക് 1.8 ജിഗാ ഹെര്‍ട്സ് പ്രോസസറാണുള്ളത്. ആദ്യത്തെ പി.സിയുടേതില്‍ നിന്ന് 765 മടങ്ങ് ശക്തമാണിത്.
ഒരു ജി.ബിയാണ് മെമ്മറി. ഐ.ബി.എം പി.സിയെക്കാള്‍ 65000 മടങ്ങ് ശേഷിയുണ്ട്. 160 ജി.ബി ഹാര്‍ഡ് ഡ്രൈവിന് 1981ല്‍ ഉപയോഗിച്ച 160 കെ ഫ്ളോപ്പി ഡിസ്കിനെക്കാള്‍ പത്ത് ലക്ഷം മടങ്ങ് കൂടുതല്‍ ഡാറ്റ കൈകാര്യം ചെയ്യാനാവും.
കളികള്‍
ഐ.ബി.എം പി.സിയില്‍ പേരിന് ചില കളികളും അതിനുള്ള ഉപകരണങ്ങളും സംഗീത ട്യൂട്ടോറിയലുകളും മാത്രമാണ് ഉണ്ടായിരുന്നത്. അതോടൊപ്പം മൈക്രോസോഫ്റ്റ് അഡ്വെഞ്ചര്‍ എന്ന ഗ്രാഫിക്സ ഒന്നുമില്ലാത്ത ടെക്സ്റ്റ് അടിസ്ഥാനമാക്കിയുള്ള കളികള്‍ ഉണ്ടായിരുന്നു.
ഇന്നാകട്ടെ പല പി.സികളിലും അതിന്‍റെ പ്രോസസിംഗ് ശേഷിയുടെ ഇരട്ടി ശേഷിയുള്ള ഗ്രാഫിക് കാര്‍ഡുകള്‍ ഉപയോഗിച്ച് കളികളില്‍ പങ്കെടുക്കാം - ഉദാഹരണം ക്രൈസിംഗ്.