ഇ-മെയില്‍ അടിമത്തം മാനസികരോഗം

Webdunia
PROPRO

തുടര്‍ച്ചയായി ഈ മെയിലുകളും മെസേജുകളും അയക്കുന്ന സ്വഭാവമുള്ള വ്യക്തിയാണോ നിങ്ങള്‍. എങ്കില്‍ നിങ്ങള്‍ ഗുരുതരമായ മാനസികരോഗത്തിന് അടിമയാകാമെന്ന് പഠനങ്ങള്‍.

മണിക്കൂറുകളോളം ഇന്‍റര്‍നെറ്റില്‍ മേഞ്ഞു നടക്കുകയും അതില്‍ സംതൃപ്തരവാതെ പുലര്‍കാലങ്ങളില്‍ പോലും മെയില്‍ബോക്സ്‌ തുറന്നു നോക്കുകയുമെല്ലാം ചെയ്യുന്നത് ഇത്തരം മാനസികരോഗത്തിന്‍റെ പ്രാരംഭ ലക്ഷണമാണെന്ന് ഡോ ജെറാള്‍ഡ് ബ്ലോക് അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് ഫിസിയാട്രിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത്.

ഓഫീസ് സമയം കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ കമ്പ്യൂട്ടറിനു മുന്നിലിരിക്കാന്‍ കഴിയാത്തതില്‍ ദേഷ്യപ്പെടുകയും കൂടുതല്‍ മെച്ചപ്പെട്ട ഉപകരണങ്ങള്‍ക്കായി എപ്പോഴും അന്വേഷിക്കുകയും ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിന് കൂടുതല്‍ സമയം എടുക്കുയും ചെയ്യുന്ന ഇവര്‍ ഭാവിയില്‍ കടുത്ത വിഷാദരോഗികളായി മാറുന്നു എന്നും പഠനത്തില്‍ കണ്ടെത്തിയതായി ജെറാര്‍ഡ് ബ്ലോക് പറയുന്നു.

മൊബൈലുകളില്‍ ടെക്സ്റ്റ് മെസേജുകള്‍ അയക്കുന്നതിന് ഇന്‍റര്‍നെറ്റുമായി ബന്ധമില്ലെങ്കിലും ഈ സ്വഭാവവും നിങ്ങളെ മാനസിക പ്രശ്നത്തിലേയ്ക്ക് തള്ളിവിടുന്നതില്‍ പ്രധാനപങ്ക് വഹിക്കുന്നുണ്ടെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. വിഷാദ രോഗത്തിനു പുറമെ റോഡപകടങ്ങള്‍ ഏറുന്നതിനും സാമൂഹിക വിദ്യഭ്യാസ രംഗങ്ങളിലെ ജാഗ്രതക്കുറവിനും ഇത് കാരണമാകുന്നുണ്ടെന്നും പഠനങ്ങളില്‍ കണ്ടെത്തി.

ഉറക്കമില്ലായ്മ, ഓണ്‍ലൈനില്‍ അല്ലാതിരിക്കുമ്പോള്‍ അകാരണമായ ആകാംഷ, കുടുംബത്തില്‍ നിന്നും ഇഷ്ടക്കാരില്‍ നിന്നുമുള്ള അകല്‍ച്ച, മടി, വിഷാദം എന്നിവയും ഇതിന്‍റെ അനന്തരഫലങ്ങളാണ്.