ചപ്പാത്തിക്കും ചോറിനും റെസ്റ്റ്, ഉണ്ടാക്കാം സ്വീറ്റ് പുലാവ് !

ഗോൾഡ ഡിസൂസ
വ്യാഴം, 19 ഡിസം‌ബര്‍ 2019 (16:31 IST)
എന്നും ചോറും ചപ്പാത്തിയും മാത്രം കഴിച്ച് മടുപ്പായോ വിഷമിക്കണ്ടാ. ഇതാ സ്വീറ്റ് പുലാവ്. വളരെ എളുപ്പത്തിൽ സ്വീറ്റ് പുലാവ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
 
ചേര്‍ക്കേണ്ട ഇനങ്ങള്‍
 
അരി - 2 കപ്പ്‌ 
വെള്ളം - 4 കപ്പ്‌ 
പഞ്ചസാര - 1/2 കപ്പ്‌ 
സവാള - 3 എണ്ണം
നെയ്യ്‌ - 1/4 കപ്പ്‌
ഏലയ്ക്കാ - 7 
ഗ്രാമ്പു - 7 
കിസ്മിസ്‌ - 100 ഗ്രാം 
അണ്ടിപ്പരിപ്പ്‌ - 20 ഗ്രാം
 
പാകം ചെയ്യേണ്ട വിധം
 
അരിഞ്ഞ സവാള നെയ്യില്‍ ബ്രൗണ്‍ നിറമാകുന്നത്‌ വരെ വറുത്തെടുക്കുക. ഇതേ നെയ്യില്‍ കിസ്മിസും അണ്ടിപ്പരിപ്പും വറുക്കുക. അതിനുശേഷം ഏലയ്ക്കാ, അരി, പട്ട എന്നിവയിട്ടു വഴറ്റി സുഗന്ധം വരുമ്പോള്‍ തിളച്ച വെള്ളവും പഞ്ചസാരയും ഉപ്പും പാകത്തിന്‌ ചേര്‍ത്ത്‌ അരി വേവിക്കുക. സവാള ചേര്‍ത്ത്‌ ഉപയോഗിക്കാം.

അനുബന്ധ വാര്‍ത്തകള്‍

Next Article