പല്ലുകളുടെ സംരക്ഷണത്തിന് ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ ഇവയാണ്!

റെയ്‌നാ തോമസ്
വ്യാഴം, 19 ഡിസം‌ബര്‍ 2019 (16:00 IST)
പല്ലുകളുടെ ആരോഗ്യത്തിനായി അകറ്റിനിര്‍ത്തേണ്ട ചില ഭക്ഷണങ്ങള്‍ ഇവയാണ്;
 
1.കാപ്പി
 
മധുരമിട്ട കാപ്പി പല്ലുകളില്‍ ക്യാവിറ്റീസ് ഉണ്ടാകാന്‍ കാരണമാകും. കാപ്പി പല്ലുകളുടെ നിറം നഷ്ടപ്പെടുത്തുമെന്നതും കാപ്പിയുപയോഗിച്ചാല്‍ ഉണ്ടാകുന്ന പ്രധാനപ്രശ്‌നങ്ങളില്‍ ഒന്നാണ്.
 
2. സോഡ
 
കാര്‍ബണേറ്റഡ് പാനീയങ്ങളും പല്ലിന്റെ ഇനാമലിന്റെ സ്വാഭാവികത നഷ്ടപ്പെടുത്തുന്നതാണ്. ഇത്തരം പാനീയങ്ങള്‍ ശീലമാക്കിയാല്‍ വായില്‍ ഉമിനീരിന്റെ അളവ് കുറയും. ഇവ പല്ലുകളുടെ നിറം നഷ്ടപ്പെടുത്താനും കാരണമാകും.
 
3. മദ്യം
 
ജലാംശം കുറയ്ക്കുമെന്നുള്ളതുകൊണ്ടാണ് പല്ലുകളുടെ ആരോഗ്യത്തില്‍ മദ്യപാനം ദോഷകരമാണെന്ന് പറയുന്നത്. മദ്യപാനം ഉമിനീരിന്റെ അളവ് കുറയ്ക്കുകയും പല്ലുകള്‍ വേഗം കേടാവാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

അനുബന്ധ വാര്‍ത്തകള്‍

Next Article