ജയിലിൽനിന്ന് ഇനി കോംബോ ലഞ്ചും; ചിക്കൻ ബിരിയാണി, ചപ്പാത്തി, ചിക്കൻ കറി, വില 127 രൂപ മാത്രം

തിങ്കള്‍, 8 ജൂലൈ 2019 (13:37 IST)
കുറഞ്ഞ വിലയ്ക്ക് ജയിലിൽ നിന്ന് ഇനി കോംബോ ലഞ്ചും. ചിക്കൻ ബിരിയാണിയും മൂന്ന് ചപ്പാത്തിയും കോഴിക്കറിക്കും അടങ്ങുന്ന ലഞ്ചിന് 127 രൂപ മാത്രമാണ് വില. ഒരു ബോട്ടിൽ വെള്ളവും കപ്‌കേക്കും ഒപ്പമുണ്ടാകും. 
 
തൃശ്ശൂർ വിയ്യൂർ ജയിലിലാണ് കോംബോ ലഞ്ച് വിതരണത്തിന് ഒരുങ്ങുന്നത്. ഓൺലൈനിൽ ഓർഡർ ചെയ്താൽ ജയിലിന്റെ ആറു കിലോമീറ്റർ ചുറ്റുവളവിലെങ്കിൽ 10 മിനിറ്റിനുള്ളിൽ ലഞ്ച് എത്തിക്കും. സ്വിഗിയുമായി ചേർന്ന് സഹകരിച്ചാണ് ഓൺലൈൻ സംവിധാനം നടപ്പിലാക്കുന്നത്.
 
'ഫ്രീഡം കോംപോ ലഞ്ച്' എന്ന പേരിലുള്ള ഓൺലൈൻ വിതരണം ഈ മാസം 11ന് ആരംഭിക്കും. പ്രത്യേക ടിന്നുകളിൽ പാക് ചെയ്യുന്ന ഭക്ഷണം പേപ്പർ ബാഗിലാണ് ലഭിക്കുക. 300 ഗ്രാം ബിരിയാണി റൈസ്, റോസ്റ്റഡ് ചിക്കൻ ലെഗ് പീസ്, മൂന്ന് ചപ്പാത്തി, ചിക്കൻ കറി, മിനറൽ വാട്ടർ, കപ്കേക്ക്, സാലഡും അച്ചാറും എന്നിവയാണ് പാക്കിൽ ഉണ്ടാവുക. വെള്ളം വേണ്ടെങ്കിൽ 117 രൂപ നൽകിയാൽ മതി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍