സീന്‍ ഒന്ന് മണ്ണാറത്തൊടി (പരേതനായ) റിട്ടയേര്‍ഡ് ജസ്റ്റീസ് തന്പുരാന്റെ (ഇപ്പോള്‍ - ജയകൃഷ ്ണന്റെ) കൂറ്റനെടുപ്പുളള പഴയ വിക്ടോറിയന്‍ ടൈപ്പ് ബംഗ്ളാവ്. ഒരു വലിയ നാലുകെട്ടിന്റെ പ്രൗഢി അതിന് വേറൊരു മുഖം കൊടുക്കുന്നു. വിശാലമായ മുറ്റം - വൃത്തിയും വെടിപ്പും ഉളള പരിസരങ്ങള്‍-
മുററത്തെ മണലിലേക്ക ് ആരോ വലിച്ചെറിഞ്ഞ ഒരു പച്ചത്തേങ്ങാ ഉരുണ്ടു വന്നു നിന്നു. ശോഷിച്ച ഒരുവനാണവന്‍ , അതു കടന്നെടുക്കുന്ന ജയകൃഷ്ണന്. അയാളോ പേട്ടു സാധനത്തെ ഒരു സൂക്ഷ്മതയുളള കൃഷിക്കാരന്റെ - അവധാനതയോടെ പരിശോധിച്ചു: കുലുക്കിയും കുടഞ്ഞും.
( ജയകൃഷ്ണന് - മുപ്പതോടടുക്കുന്നു പ്രായം - മുണ്ടുകുത്തിയടുത്തിട്ടുണ്ട്. തോളില്‍ തോര്‍ത്ത് , കാലില്‍ വിലകുറഞ്ഞ ചപ്പലുകള്‍ - പിശുക്കന്റെ - അറു പിശുക്കന്റെ ആര്‍ത്തി. നോട്ടത്തിലും ചലനങ്ങളിലും തേങ്ങാക്കാരന്‍ വര്‍ഗ്ഗീസ് പരിസരത്തുണ്ട്. പിറകില്‍ ഒരു തേങ്ങാക്കൂനയാണ്. കുന്നുപോലെയാണ് - മാറ്റിയിട്ട പത്തു പതിനാറെണ്ണം കൂടി പിടിക്കാനാണ് ജയകൃഷ്ണന്റെ പരിശ്രമം - പിടിക്കാതിരിക്കാന്‍ വര്‍ഗ്ഗീസും.)
ഒരിക്കല്‍ കൂടി ആ നാളികേരം കുലുക്കി കണ്‍ഫേം ചെയ്തിട്ട് അയാള്‍ അതു വര്‍ഗ്ഗീസിന്റെ നേരെ എറിയും മുന്‍പായി ചോദിച്ചു : ഇതെങ്ങനെ പേടാവുന്നേ ?
വര്‍ഗ്ഗീസ് മുഖത്തിനു നേരെ വന്ന ആ നാളീകേരം പിടിച്ചെടുത്തിട്ട് അയാളെന്നു കൂടി കണ്‍ഫോം ചെയ്യാനെന്നോണം കുലുക്കി നോക്കി.
വര്‍ഗ്ഗീസ് - പേടായതുകൊണ്ട് - അയാളതു നിസ്സാരമായി അതിനെ പേടിന്റെ കൂട്ടത്തിലലേക്കിട്ടു. അതവിടെയെത്തുന്നതിനു മുന്‍പായി ജകൃഷ്ണന്‍ ഒപ്പമെത്തിക്കഴിഞ്ഞിരിന്നു. അയാളെടുത്തു പ്രകടമായ ശുണ്ഠിയോടെ -
( അനുനയപൂര്‍വ്വം) കുഞ്ഞേ, അതൊന്നും നാളീകേരമല്ല - ജയകൃഷ്ണന് : - അടയ്ക്കാ ആയിരിക്കും ! വര്‍ഗ്ഗീസ് പറയാന്‍ വന്ന മറുപടി അടക്കി.
കളളന് പവിത്രന്
നേരം പുലരുന്നു.
കളളന് പവിത്രന്റെ വീട് , ഒരു മുറി. പവിത്രന് ഉടുതുണി അഴിച്ചി തലമുടി ഉറക്കമാണ്.
ജാനകി : ദേ ഉറക്കവാണോ ?
പുതപ്പിനുളളില്‍ നിന്ന് പവിത്രന്.
അല്ല .
ജാനകി പവിത്രനെ പിടിച്ചു കുലുക്കി മുഖത്തു നിന്നും തുണി വലിച്ചുമാറ്റി. പവിത്രന് കാല്ക്കീഴില് കൈയും തിരുകി സുഖം പിടിച്ച കിടപ്പിലാണ്. അയാള്‍ ലേശമൊരസുഖത്തോടെ ജാനകിയെ നോക്കി. അയാളുടെ കാഴ്ചപ്പാടില്‍ ജാനകിയുടെ പിറകില്‍ ചിത്രനും , വിചിത്രനും. അവര്‍ സ ്കൂളിലേക്കു പോകാനുളള വേഷത്തിലാണ്, ചവുണ്ട,കഞ്ഞിപ്പശ പുരണ്ട കുപ്പായങ്ങള്‍.