പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. സബ്‌സിഡിയുളള സിലണ്ടറിന് 23 രൂപയും വാണിജ്യാവശ്യത്തിനുളള സിലിണ്ടറിന് 58 രൂപയുമാണ് കുറച്ചത്. രാജ്യാന്തര വിപണിയില്‍ വന്ന വിത്യാസമാണ് ഇപ്പോള്‍ വിലയില്‍ പ്രതിഫലിച്ചിരിക്കുന്നത്.
സബ്‌സിഡിയുള്ള സിലിണ്ടറിന് 512 രൂപയും വാണിജ്യാവശ്യത്തിനുളള സിലിണ്ടറിന് 983 രൂപയുമാണ് പുതിയ വില. രാജ്യാന്തര വിപണിയിലെ വിലക്കുറവാണ് നിലവില്‍ ആഭ്യന്ത വിപണിയിലും പ്രതിഫലിച്ചത്. പാചക വാതക സബ്‌സിഡി നിര്‍ത്തലാക്കുന്നു എന്ന് കേന്ദ്രം അറിയിച്ചതിന് പിന്നാലെയാണ് വില കുറച്ചിരിക്കുന്നത്.