ഗവര്‍ണ്ണര്‍ക്കെതിരെ നട്ടെല്ല് നിവര്‍ത്തി പിണറായി വിജയന്‍ നാല് വാക്ക് പറഞ്ഞാല്‍ അതിനെ ഞങ്ങള്‍ തീര്‍ച്ചയായും പിന്തുണയ്ക്കും: വിടി ബല്‍റാം

Webdunia
ചൊവ്വ, 1 ഓഗസ്റ്റ് 2017 (12:11 IST)
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നാലെ ക്രമസമാധാനം ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയനേയും ഡിജിപിയേയും ഗവര്‍ണര്‍ വിളിച്ചു വരുത്തിയ നടപടിയില്‍ നിലപാട് വ്യക്തമാക്കി വിടി ബല്‍റാം.
 
ഗവര്‍ണ്ണര്‍ മുഖ്യമന്ത്രിയേയും ഡിജിപിയേയും സമ്മണ്‍ ചെയ്തതിനേക്കുറിച്ച് കോണ്‍ഗ്രസ് അനുഭാവികള്‍ സോഷ്യല്‍ മീഡിയയില്‍ വേണ്ടത്ര പ്രതിഷേധം പ്രകടിപ്പിച്ചില്ല എന്നാണ് ചില സൈബര്‍ സിപിഐഎമ്മുകാരുടെ അഭിപ്രായം.
 
എന്നാല്‍ ഗവര്‍ണ്ണര്‍ വിളിപ്പിക്കുമ്പോഴേക്കും വിനീതവിധേയനായി മുഖ്യമന്ത്രി നേരില്‍പ്പോയി ഹാജരാകേണ്ടിയിരുന്നോ എന്നതിന് ഉത്തരം പറയേണ്ടത് പിണറായിയാണ്. വേണമെങ്കില്‍ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കി ചീഫ് സെക്രട്ടറി വഴി ഗവര്‍ണ്ണര്‍ക്ക് കൊടുത്തുവിടാവുന്നതേ ഉണ്ടായിരുന്നുള്ളൂ. അത് വിജയന്‍ ചെയ്തില്ല എന്നതിനര്‍ത്ഥം അദ്ദേഹത്തിന് ആ വിളിപ്പിക്കലില്‍ പരാതി ഇല്ല എന്നാണെന്നും വിടി പറയുന്നു.
 
‘ഞാന്‍ ഗവര്‍ണ്ണറുടെ അടിമയല്ല, എന്നെ വിരട്ടാന്‍ നോക്കണ്ട’ എന്ന് മുഖത്തടിച്ച് പറഞ്ഞ മമത ബാനര്‍ജിയും ഇതേപോലൊരു സംസ്ഥാനത്തെ മുഖ്യമന്ത്രിയാണ്. ആ ആര്‍ജ്ജവം വിജയനില്ലാത്തതിന് കോണ്‍ഗ്രസിന്റെ കുറ്റമാണോയെന്ന് വിടി ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.
Next Article