ട്രയംഫ് സ്ട്രീറ്റ് ട്രിപിളിന്റെ ആധിപത്യം അവസാനിപ്പിക്കാന്‍ ഡ്യുക്കാറ്റി മോണ്‍സ്റ്റര്‍ 797 !

Webdunia
വ്യാഴം, 15 ജൂണ്‍ 2017 (10:20 IST)
ഏറെനാളത്തെ കാത്തിരിപ്പിനു ശേഷം ഡ്യുക്കാറ്റി മോണ്‍സ്റ്റര്‍ 797 ഇന്ത്യന്‍ വിപണിയിലെത്തി. ഡ്യുക്കാറ്റി മോണ്‍സ്റ്റര്‍ നെയ്ക്കഡ് നിരയിലേക്കുള്ള എന്‍ട്രി മോഡലാണ് മോണ്‍സ്റ്റര്‍ 797. 2016 ല്‍ മിലാനില്‍ വെച്ച് നടന്ന EICMA മോട്ടോര്‍സൈക്കിള്‍ ഷോയില്‍ ആദ്യമായി അവതരിപ്പിച്ച മോണ്‍സ്റ്റര്‍ 797 ന് 7.77 ലക്ഷം രൂപയാണ് ഡല്‍ഹി ഷോറൂമിലെ വില.
 
ഫ്യൂവല്‍ ഇഞ്ചക്ടഡ്, എയര്‍-കൂള്‍ഡ് 803 സിസി L-ട്വിന്‍ എഞ്ചിനിലാണ് ഡ്യുക്കാറ്റി മോണ്‍സ്റ്റര്‍ 797ന് കരുത്തേകുന്നത്. 8250 rpm ല്‍ 74 bhp കരുത്തും 5750 rpm ല്‍ 68.6 Nm ടോര്‍ക്കുമാണ് ഈ എഞ്ചിന്‍ ഉല്പാദിപ്പിക്കുക. ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് ബൈക്കിലുള്ളത്. സിംഗിള്‍ പീസ് ട്യൂബുലാര്‍ സ്റ്റീല്‍ ട്രെലിസ് ഫ്രെയിമിന് ഒപ്പം ട്വിന്‍-സ്പാര്‍ സ്വിങ്ങ് ആമും മോണ്‍സ്റ്റര്‍ 797 ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
 
43 mm കയാബ് യുഎസ്ഡി ഫോര്‍ക്കും, അഡ്ജസ്റ്റബിള്‍ സാഷ് മോണോ ഷോക്കുമാണ് യഥാക്രമം ഫ്രണ്ട്-റിയര്‍ എന്‍ഡുകളില്‍ സസ്‌പെന്‍ഷന്റെ ദൗത്യം നിര്‍വഹിക്കുന്നത്. 4 പിസ്റ്റണ്‍ മോണോബ്ലോക് കാലിപറുകളോട് കൂടിയ ട്വിന്‍ 320 mm ബ്രെമ്പോ ബ്രേക്കുകളാണ് ഫ്രണ്ട് ടയറില്‍ ബ്രേക്കിംഗിനുള്ളത്. സിംഗിള്‍ പിസ്റ്റണ്‍ ഫ്‌ളോട്ടിംഗ് കാലിപറോട് കൂടിയ സിംഗിള്‍ 245 mm ബ്രെമ്പോ ഡിസ്‌ക് ബ്രേക്കാണ് ബൈക്കിന് നല്‍കിയിട്ടുള്ളത്. 
 
എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ എന്നിങ്ങനെയുള്ള ഫീച്ചറുകളും 797ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്റ്റാര്‍ വൈറ്റ് സില്‍ക്ക്, റെഡ്, സ്റ്റെല്‍ ബ്ലാക് എന്നീ നിറങ്ങളിലാണ് ഡ്യുക്കാറ്റി മോണ്‍സ്റ്റര്‍ 797 ലഭ്യമാകുന്നത്. ട്രയംഫ് സ്ട്രീറ്റ് ട്രിപിള്‍, അപ്രീലിയ ഷിവര്‍ 900 എന്നീ മോഡലുകളോടായിരിക്കും വിപണിയില്‍ ഡ്യുക്കാറ്റി മോണ്‍സ്റ്റര്‍ 797 മത്സരിക്കേണ്ടി വരുക.
Next Article