ഷവോമിയുടെ പുതിയ സ്മാര്‍ട്ട്ഫോണ്‍ എം ഐ മിക്‌സ് പുറത്തിറങ്ങി. ഫ്രഞ്ച് ഡിസൈനര്‍ ഫിലിപ്പ് സ്റ്റാര്‍ക്കുമായി ചേര്‍ന്നാണ് ഈ ലിമിറ്റഡ് എഡിഷന്‍ സ്മാര്‍ട്ട്‌ഫോണ്‍ തയ്യാറാക്കിയിരിക്കുന്നത്. പ്രീ ഓര്‍ഡര്‍ സ്വീകരിക്കാന്‍ തുടങ്ങിയതായും നവംബര്‍ 4 മുതല്‍ ഫോണ്‍ വിതരണം ചെയ്യുമെന്നും കമ്പനി അറിയിച്ചു.
4ജിബി റാം 128 ജിബി സ്റ്റോറേജ്, 6ജിബി റാം 256 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് ഫോണ്‍ വിപണിയിലെത്തുന്നത്. 6ജിബി വേരിയെന്റില്‍ 18 കാരറ്റ് ഗോള്‍ഡുകൊണ്ട് മോടികൂട്ടിയിട്ടുണ്ട്. 34,500 രൂപ മുതല്‍ 39,500 രൂപ വരെയാണ് ഈ സ്മാര്‍ട്ട്ഫോണിന്റെ വില.
ഫോണിന്റെ മുകള്‍ഭാഗം വരെ കര്‍വ്ഡ് ആയ ബെസല്‍ ലെസ്സ് ഡിസ്‌പ്ലെയുമായാണ് ഷവോമി എം ഐ മിക്‌സ് എത്തുന്നത്. പീസോഇലക്ട്രിക് ഇയര്‍പീസ് സ്പീക്കര്‍, 6.4 ഇഞ്ച് ഡിസ്‌പ്ലെ, 16 മെഗാപിക്‌സല്‍ പിന്‍ ക്യാമറ, 5 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ, അള്‍ട്രോസോണിക് പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നിവയും ഈ ഫോണിലുണ്ട്.