പുതിയ മെയ്ക്കോവറിൽ ഇന്നോവ ക്രിസ്റ്റ; പേര് കിജാങ് ഇന്നോവ !

Webdunia
ചൊവ്വ, 20 ഒക്‌ടോബര്‍ 2020 (13:59 IST)
ജനപ്രിയ എംപിവിയായ ഇന്നോവയുടെ പുത്തൻ പതിപ്പിനെ ടൊയോട്ട പുറത്തിറക്കി. ഇന്തോനേഷ്യൻ വിപണിയിലാണ് വാഹനത്തെ പുറത്തിറക്കിയിരിയ്ക്കുന്നത്. കൂടുതൽ സ്പോർട്ടീവും കോംപാക്‌ടുമായ ലുക്കിൽ എത്തിയ വാഹനത്തിന് കിജാങ് ഇന്നോവ എന്നാണ് ഇന്തോനേഷ്യയിലെ പേര്. അടൂത്ത വർഷം ആദ്യത്തോടെ പുത്തൻ ഇന്നോവ ഇന്ത്യൻ വിപണിയിലെത്തും എന്നാണ് റിപ്പോർട്ടുകൾ. നിലവില്‍ വിപണിയിലുള്ള ഇന്നോവ ക്രിസ്റ്റയേക്കാള്‍ വലിപ്പം കൂടുതലുള്ള ഗ്രില്ലുകൾ, കൂടുതൽ മസ്കുലർ എന്ന് തോന്നിയ്ക്കുന്ന ബംബർ എന്നിവ കാഴ്കയിൽ തന്നെ പുതമ നൽകുന്നു. 
 
ഹെഡ്‌ലാമ്പ് ഡിസൈൻലും ഫോഗ് ലാമ്പുകളിലും എല്ലാം മാറ്റം പ്രകടമാണ്. പരിഷ്കരിച്ച ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, കറുപ്പില്‍ പൊതിഞ്ഞ അപ്ഹോള്‍സ്റ്ററി എന്നിവയാണ് ഇന്റീരിയറിലെ പ്രധാന മാറ്റങ്ങള്‍. സ്പീഡ് സെന്‍സിങ് ഡോര്‍ ലോക്കുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റ്, കീലെസ് എന്‍ട്രി ആന്‍ഡ് ഗോ, ആംബിയന്റ് ലൈറ്റിംഗ്, റിവേഴ്‌സിംഗ് ക്യാമറ എന്നീ ഫീച്ചറുകൾ പുതിയ പതിപ്പിലും ഉണ്ടാകും. 139 എച്ച്‌പി പവര്‍ നിര്‍മ്മിക്കുന്ന 2.0 ലിറ്റര്‍ പെട്രോള്‍, 149 എച്ച്‌പി സൃഷ്ടിയ്ക്കുന്ന 2.4 ലിറ്റര്‍ ഡീസല്‍ എഞ്ചിൻ പതിപ്പുകളിലാണ് വാഹനം ഇന്തോനേഷ്യൻ വിപണിയിൽ എത്തിയിരിയ്ക്കുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

Next Article