വേണ്ടത് 14 പോയന്റ്, പിന്നെ ഭാഗ്യവും തുണയ്ക്കണം; ചെന്നൈയ്ക്ക് ഇപ്പോഴും സാധ്യത, പ്രതീക്ഷയോടെ ആരാധകർ

ചൊവ്വ, 20 ഒക്‌ടോബര്‍ 2020 (12:43 IST)
അബുദാബി: ഐപിഎല്‍ ചരിത്രത്തില്‍ ഇതുവരെ ചെന്നൈ സൂപ്പർ കിങ്സ് പ്ലേയോഫ് കാണാതെ പുറത്തായിട്ടില്ല. കളിച്ച എല്ലാ സീസണിൽ ചെന്നൈയെ പ്ലേയോഫിൽ എത്തിച്ച നായകനാണ് എംഎസ് ധോണി. എന്നാൽ ഇത്തവണ അത് സംഭവിച്ചേക്കും എന്ന ഭയം ചെന്നൈ ആരാധകർക്കുണ്ട്. 10 കളികളിൽനിന്ന് ആറു പോയന്റുകളുമായി ഏറ്റവും അവസാനമാണ് നിലവിൽ ചെന്നൈയുടെ സ്ഥാനം. എന്നാൽ 2010ലെ സീസൺ മുൻ നിർത്തി ചെന്നൈയുടെ മടങ്ങിവരവിൽ ആരാധകർ ഇപ്പോഴും പ്രതിക്ഷയർപ്പിയ്ക്കുന്നു. 
 
ചെന്നൈയ്ക്ക് മുൻപിൽ പ്ലേയോഫ് സാധ്യത പൂർണമായും അടഞ്ഞിട്ടില്ല എന്നാണ് കണക്കുകളും മുൻ സീസണിലെ അനുഭവങ്ങളും വ്യക്തമാക്കുന്നത്. പക്ഷ അതിന് ഇനിയുള്ള നാലുകളികളിൽ തുടരെ വിജയവും അതിനൊപ്പം മറ്റു ടീമുകളുടെ പ്രടനം ചെന്നൈയ്ക്ക് അനുകൂലമാവുകയും വേണം. ചുരുക്കി പറഞ്ഞാൽ വിജയിച്ചാൽ മാത്രം പോരാ ഭാഗ്യം കൂടി തുണയ്ക്കണം. 2010 സീസണില്‍ അവസാന മൂന്ന് കളിയിലും തുടരെ ജയം പിടിച്ചാണ് ചെന്നൈ പ്ലേയോഫിലേയ്ക്ക് കടന്നത്. പ്ലേയോഫ് ഉറപ്പിയ്ക്കണം എങ്കിൽ 16 പോയന്റുകൾ വേണം, 
 
ഇനിയുള്ള നാല് മത്സരങ്ങളിൽ ജയിച്ചാൽ ചെന്നൈയുടെ പോയന്റ് 14ൽ എത്തും. 14 കളികളിൽനിന്നും 14 പോയന്റുകളും നെറ്റ്റൺസ് ഉർത്തിനിർത്തുകയും ചെയ്താൽ. സാധ്യതയുണ്ട്. കഴിഞ്ഞ സീസണിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 12 പോയിന്റുമായാണ് പ്ലേയോഫില്‍ കടന്നത് എന്നത് ചെന്നൈയ്ക്ക് പ്രതീക്ഷയ്ക്ക് വക നൽകുന്നതാണ്. എന്നാൽ ടൂർണമെന്റിൽ ആധിപത്യമുള്ള മുംബൈ ഇന്ത്യന്‍സിനെതിരെയാണ് വെള്ളിയാഴ്ച ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അടുത്ത മത്സരം. ആര്‍സിബിക്കെതിയെയും. കൊല്‍ക്കത്തയെയും, കിങ്‌സ് ഇലവന്‍ പഞ്ചാബിനെയുമാണ് പിന്നീട് ചെന്നൈ എതിരിടേണ്ടത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍