ആ ടീമിൽ ധോണിയുണ്ട്, ചെന്നൈ പ്ലേ ഓഫിലെത്താൻ ഇനിയും സാധ്യതയുണ്ട്: ഇർഫാൻ പത്താൻ

ചൊവ്വ, 20 ഒക്‌ടോബര്‍ 2020 (12:26 IST)
ഐപിഎൽ പതിമൂന്നാം സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സിന്റെ പ്ലേ ഓഫ് സാധ്യതകൾ ഏറെക്കുറേ അവസാനിച്ച മട്ടാണ്. ഇനി ചെന്നൈ പ്ലേ ഓഫിലേക്ക് മുന്നേറാനുള്ള സാധ്യത മറ്റു ടീമുകളെ കൂടി ആശ്രയിച്ചാവുമിരിക്കുക. എന്നാല്‍ ചെന്നൈയെ അങ്ങനെ തള്ളിക്കളയാനാവില്ലെന്നും അവര്‍ പ്ലേ ഓഫിലെത്തുമെന്നും പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ ഇർഫാൻ പത്താൻ.
 
ചെന്നൈക്ക് ഇനിയും പ്ലേ ഓഫിലെത്താൻ സാധിക്കും. ആ ടീമിൽ ധോണിയുണ്ട് എന്നത് മാത്രമാണ് ടീമിന്റെ സാധ്യതകളെ ശക്തമാക്കുന്നത്.  2010 സീസണിലെ കാര്യം നോക്കാം. അന്ന് ആദ്യത്തെ ഏഴ് കളിയില്‍ അഞ്ചും സിഎസ്‌കെ തോറ്റിരുന്നു. എന്നാൽ ആ സീസണിൽ അവർ കിരീടം നേടി. കാരണം ധോണി മാജിക്കായിരുന്നു.ധോണി ടീമിനെ നയിക്കുന്ന കാലത്തോളം ചെന്നൈയ്ക്ക് സാധ്യതയില്ലെന്ന് പറയുന്നത് മണ്ടത്തരമാണെന്നും ഹര്‍ഭജന്‍ സിംഗ്, സുരേഷ് റെയ്ന എന്നിവര്‍ ടീമിലില്ലെങ്കിൽ കൂടിയും ധോണിയുള്ളത് കൊണ്ട് അവർക്ക് വിജയം നേടാൻ സാധിക്കുമെന്നും ഇർഫാൻ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍