പഞ്ചാബ് ഇത്തവണ ഐപിഎൽഫൈനലിൽ എത്തുമെന്നാണ് യുവ്‌രാജിന്റെ പ്രവചനം. ഫൈനലിൽ ഡൽഹി ക്യാപിറ്റൽസോ മുംബൈ ഇന്ത്യൻസോ പഞ്ചാബിനെ നേരിടുമെന്നാണ് സൂപ്പർതാരം പറയുന്നത്. അതേസമയം ആരാധകർക്ക് അമ്പരപ്പ് നൽകുന്നതാണ് യുവിയുടെ പ്രവചനം. സീസണിൽ മൂന്ന് ജയങ്ങൾ മാത്രമാണ് പഞ്ചാബ് നേടിയിട്ടുള്ളത്. നിലവിൽ പോയിന്റ് പട്ടികയിൽ അവസാന നാല് ടീമുകളിൽ ഒന്നായാണ് പഞ്ചാബിന്റെ സ്ഥാനം.