പ്രായമാവുമ്പോൾ ഫിറ്റ്‌നസ് കുറയും, അത് റിഫ്ലെക്‌സുകളെ ബാധിക്കും, ധോണിയുടെ പരാജയകാരണങ്ങൾ വിശദമാക്കി മിയൻദാദ്

തിങ്കള്‍, 19 ഒക്‌ടോബര്‍ 2020 (12:39 IST)
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ തുടർച്ചയായ പരാജയങ്ങൾക്ക് പ്രധാനകാരണങ്ങളിൽ ഒന്ന് ചെന്നൈ നായകൻ മഹേന്ദ്ര സിങ് ധോണിയുടെ മോശം ഫോമാണ് എന്ന കാര്യത്തിൽ ചെന്നൈ ആരാധകർക്ക് പോലും സംശയം വരാനിടയില്ല്അ. ഇപ്പോളിതാ ധോണിയുടെ മോശം ഫോമിന്റെ കാരണങ്ങൾ വിശദമാക്കിയിരിക്കുകയാണ് മുൻ പാക് നായകനും ഇതിഹാസ താരവുമായ ജാവേദ് മിയൻദാദ്.
 
ഇക്കുറി 9 ഐപിഎൽ മത്സരങ്ങളിൽ 27.20 ശരാശരിയിൽ 136 റൺസ് മാത്രമാണ് ധോണിക്ക് നേടാനായിട്ടുള്ളത്.പുറത്താവാതെ നേടിയ 47 റണ്‍സാണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. ധോണി ശാരീരികമായി ഫിറ്റാണെങ്കിലും മാച്ച് ഫിറ്റല്ല എന്നാണ് മിയൻ ദാദ് പറയുന്നത്. ധോണിയെപ്പോലൊരു താരത്തിന് ഈ പ്രായത്തില്‍ മാച്ച് ഫിറ്റ്‌നസ് നേടുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒരു താരം പൂര്‍ണമായി മാച്ച് ഫിറ്റല്ലെങ്കില്‍ അയാളുടെ ടൈമിങ്, റിഫ്‌ളക്‌സുകള്‍ എന്നിവയ്ക്കു വേഗം കുറയും ധോണിക്കും സംഭവിച്ചത് അതാണ്. എക്‌സൈസ് ഡ്രില്ലുകള്‍ വര്‍ധിപ്പിക്കുന്നതിലൂടെ മാത്രമെ ഇത് പരിഹരിക്കാൻ കഴിയുകയുള്ളുവെന്നും താരം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍