റിപ്പോ നിരക്ക് 0.4 ശതമാനം കുറച്ചു, വായ്പ പലിശ കുറയും

Webdunia
വെള്ളി, 22 മെയ് 2020 (10:38 IST)
സാമ്പത്തിക പ്രതിസന്ധിയിൽ പണലഭ്യത ഉറപ്പുവരുത്താൻ റിപ്പോ നിരക്കിൽ 0.4 ശതമാനം കുറവുവരുത്തി റിസർവ് ബാങ്ക്. റിസർവ് ബാങ്ക് ഗവർണാർ ശക്തികാന്ത ദാസാണ് വാർത്താ സമ്മേളനത്തിലൂടെ ഇക്കാര്യം അറിയിച്ചത്. ഇതോടെ റിപ്പോ നിരക്ക് നാലുശതമാനമായി. ജൂണിൽ നടത്തേണ്ട പണ വായ്പ യോഗം രാജ്യത്തെ പ്രത്യേക സഹചര്യം പരിഗണിച്ച് നേരത്തെ ചേരുകയായിരുന്നു.     
 
റിപ്പോ നിരക്ക് കുറച്ചതോടെ വിവിധ മേഖലകൾക്കായി ബങ്കുകൾ നൽകുന്ന വായ്പയുടെ പലിശയിൽ കുറവുണ്ടാകും. റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനമായി തുടരും. ജിഡിപി വളർച്ച 2020-2021 സാമ്പത്തിക വർഷത്തിൻ നെഗറ്റീവ് ആയേക്കും. കയറ്റുമതി 30 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ്. സാമ്പത്തിക ഉത്തേജനത്തിനായി എട്ട് ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് ആർബിഎ ഐ പ്രഖ്യാപിച്ചു.  

അനുബന്ധ വാര്‍ത്തകള്‍

Next Article