പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി പുതിയ ഡാറ്റ വോയ്സ് പ്ലാനുകളുമായി രാജ്യത്തെ മുന്‍ നിര ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍. 5, 8, 40, 60, 149, 199, 399 എന്നിങ്ങനെയുള്ള പ്ലാനുകളാണ് കമ്പനി ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതില്‍ ഓരോ പ്ലാനുകളുടേയും വ്യത്യാസങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം...
* 5 രൂപ പ്ലാന്‍: ഈ പ്ലാനില്‍ 4ജിബി 3ജി/4ജി ഡാറ്റയാണ് ഏഴു ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുക. 4ജി സിമ്മിലേക്ക് അപ്ഗ്രേഡ് ചെയ്ത ഉപഭോക്താക്കള്‍ക്കു മാത്രമേ ഈ ഓഫര്‍ സാധ്യമാകൂ.
* 8 രൂപയുടെ പ്ലാന്‍: എസ്റ്റിഡി കോളുകള്‍ക്ക് മിനിറ്റില്‍ 30 പൈസയാണ് ഈടാക്കുക. 56 ദിവസമാണ് ഇതിന്റെ വാലിഡിറ്റി.
* 40 രൂപ :ഈ പ്ലാനില്‍ 35 രൂപയുടെ ടോക്ടൈമും അണ്‍ലിമിറ്റഡ് വാലിഡിറ്റിയുമാണ് ലഭിക്കുക.
* 60 രൂപ പ്ലാന്‍: അണ്‍ലിമിറ്റഡ് വാലിഡിറ്റിയുള്ള 58 രൂപ ടോക്ടൈമാണ് ഈ പ്ലാനില്‍ നല്‍കുന്നത്.
* 149 രൂപയുടെ പ്ലാന്‍: ഈ പ്ലാനില്‍ എയര്‍ടെല്‍ ടൂ എയര്‍ടെല്‍ അണ്‍ലിമിറ്റഡ് കോളും 2ജിബി 4ജി ഡാറ്റയും 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്കുന്നു.
* 199 രൂപ പ്ലാന്‍: ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍ മൊബൈല്‍ കോളുകളും 1ജിബി 2ജി/ 3ജി/ 4ജി ഡാറ്റയും 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്കുന്നു.
* 349 രൂപയുടെ പ്ലാന്‍: ഈ പ്ലാനില്‍ അണ്ഡലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളുകളും പ്രതിദിനം ഒരു ജിബി ഡാറ്റയുമാണ് ലഭിക്കുക. 28 ദിവസമാണ് ഇതിന്റെ വാലിഡിറ്റി.
* 399 രൂപ പ്ലാന്‍: ഇതില്‍ 1ജിബി 4ജി ഡാറ്റ പ്രതി ദിനം 70 ദിവസത്തെ വാലിഡിറ്റിയില്‍ ലഭ്യമാകും. കൂടാത അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി കോളുകളും ചെയ്യാന്‍ സാധിക്കും.