നാലു ലക്ഷം വാര്‍ഷിക വരുമാനമുള്ളവരെ പിടികൂടാന്‍ ആദായനികുതി വകുപ്പ്

Webdunia
ചൊവ്വ, 29 സെപ്‌റ്റംബര്‍ 2015 (08:49 IST)
നാല് ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ളവരെ നോട്ടമിട്ട് ആദായനികുതി വകുപ്പ്. വാര്‍ഷിക വരുമാനം നാല് ലക്ഷമുണ്ടായിട്ടും ആദായനികുതി അടയ്ക്കാത്തവരെ പിടികൂടുന്നതിന്റെ ഭാഗമായാണ് ഈ നിരീക്ഷണം. ഇതിനായി ടയര്‍ ടു, ടയര്‍ ത്രീ നഗരങ്ങളിലുള്ളവരുടെ വിവരങ്ങള്‍ ആദായ നികുതി വകുപ്പ് ശേഖരിച്ചുതുടങ്ങി.

ഈ വിഭാഗത്തില്‍ ആദായ നികുതി നല്‍കാത്ത ലക്ഷക്കണക്കിന് പേരാണുള്ളതെന്ന് കണ്ടെത്തിയിരുന്നു. അവരില്‍നിന്ന് നികുതി പിടിച്ചെടുത്താല്‍ വന്‍തുക സമാഹരിക്കാന്‍ കഴിയുമെന്നാണ് വകുപ്പിന്റെ പ്രതീക്ഷ.

നാല് ലക്ഷത്തോലം രൂപ വാര്‍ഷിക വരുമാനമുള്ളവരില്‍ 18 മുതല്‍ 20 ശതമാനംവരെ പേര്‍ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നില്ലെന്നാണ് കണ്ടെത്തിയിട്ടുള്ളതെന്ന് പ്രത്യക്ഷ നികുതി ബോര്‍ഡ് അധ്യക്ഷ അനിത കപൂര്‍ പറയുന്നു.