ഒറ്റ ചാർജിൽ 300 കിലോമീറ്റർ താണ്ടും, നെക്സണിന്റെ വൈദ്യുതി പതിപ്പ് ഉടൻ വിപണിയിലേക്ക് !

Webdunia
ശനി, 5 ഒക്‌ടോബര്‍ 2019 (15:12 IST)
കോംപാക്ട് എസ്‌യുവി നെക്സണിന്റെ ഇലക്ട്രിക് പതിപ്പിനെ ഉടൻ വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ടാറ്റ. അടുത്ത വർഷം മാർച്ചിനുള്ളിൽ നെക്സൺ ഇവിയെ വിൽപ്പനക്കെത്തിക്കും എന്ന് ടാറ്റ വ്യക്തമാക്കി കഴിഞ്ഞു. സിപ്ട്രോൺ സാങ്കേതികവിദ്യയുടെ പിൻബലത്തിൽ എത്തുന്ന നെക്സൺ ഇവിക്ക് 8 വർഷത്തെ വാറണ്ടിയാണ് കമ്പനി വാഗാനം ചെയ്യുന്നത്. 
 
ഹൈവോൾട്ടേജ് മോട്ടോർ. അധിവേഗ ചാർജിംഗ് തുടങ്ങി മികച്ച നിലവാരത്തിലുള്ള ഇലക്ട്രിക് എസ്‌യുവിയായിരിക്കും നെക്സൺ ഇവി എന്ന് കമ്പനി അവകശപ്പെടുന്നു. 15 ലക്ഷം മുതൽ 17 ലക്ഷം വരെയായിരിക്കും നെക്സൺ ഇലക്ട്രിക് പതിപ്പിന്റെ ഇന്ത്യയിലെ വിപണിവില. ദീർഘദൂര യാത്രകൾക്ക് അനുയോജ്യമായ വിധത്തിലാണ് ടാറ്റ വാഹനത്തെ ഒരുക്കിയിരിക്കുന്നത്.
 
ഒറ്റ ചാർജിൽ 300 കിലോമീറ്റർ താണ്ടാൻ വാഹനത്തിന് സാധിക്കും എന്നതാണ് വഹനത്തിന്റെ പ്രധാന പ്രത്യേകതകളിൽ ഒന്ന്. പത്തുലക്ഷം കിലോമീറ്റർ പരീക്ഷ ഓട്ടത്തിൻ മികവ് തെളിയിച്ച ശേഷമാണ് സിപ്ട്രോൺ സാങ്കേതികവിദ്യയെ വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത് എന്ന് ടാറ്റ പറയുന്നു.   

അനുബന്ധ വാര്‍ത്തകള്‍

Next Article