ബെർലിൻ: ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്ത പോളണ്ടുകാരിയായ യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി ജർമനിയിലെ തൂറിങ് സംസ്ഥാനത്താണ് സംഭവം ഉണ്ടായത്. അനധികൃത കുടിയേറ്റം നടത്തി എന്ന കേസിലാണ് പൊലീസ്. യുവതിയെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് സ്റ്റേഷനിലെത്തിച്ച് ശേഷം, നാൽപ്പതും 25വയസ് പ്രായമുള്ള പൊലീസുകാർ യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.
പീഡനത്തിനിരയാക്കിയ ശേഷം യുവതിയെ പൊലീസുകാർ വിട്ടയക്കുകയും ചെയ്തു. പിന്നീട് യുവതി ബന്ധുക്കളുമായി ആശുപത്രിയിലെത്തി യുവതി ചികിത്സ തേടുകയായിരുന്നു. ഇതോടെ യുവതി പീഡനത്തിനിരയായതായി ഡോക്ടർമാർക്ക് വ്യക്തമായി നടന്ന സംഭവങ്ങൾ യുവതി ഡോക്ട്രമാരോട് തുറന്നു പറയുകയും ചെയ്തു. ഇതോടെ ആശുപത്രി അധികൃതർ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അറിയിക്കുകയായീരുന്നു.