ഇതോടെ കെവിന് 7,50,000 ഡോളർ(5കോടി 32 ലക്ഷം രൂപ) കോടതി വിധിക്കുകയായിരുന്നു. ജോലിയിൽ മാത്രമാണ് ഭർത്താവിന് ശ്രദ്ധ എന്ന് കാട്ടി ഇയാളുടെ മുൻ ഭാര്യയാണ് കോടതിയിൽ ആദ്യം വിവാഹ മോചന പരാതി നൽകിയത്. വിവാഹ മോചനത്തിന്റെ കാരണം അന്വേഷിച്ച കെവിൻ തന്റെ ഭാര്യക്ക് സഹപ്രവർത്തകനുമായി അവിഹിത ബന്ധമുള്ളതായി കണ്ടെത്തി.
ഭാര്യയുടെ സഹപ്രവർത്തകനായിരുന്നതിലാൽ ഇയാൾ എപ്പോഴും വീട്ടിൽ വരുമായിരുന്നു എന്നും സംശയം ഒന്നും തോന്നിയിരുന്നില്ല എന്നും കെവിൻ പറയുന്നു. 1800 മുതൽ നിലനിൽക്കുന്ന പഴയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കെവിന് നഷ്ടപരിഹാരം ലഭിച്ചത്. ഭാര്യയെ ഭർത്താവിനെ സ്വത്തായാണ് ഈ നിയമത്തിൽ വ്യഖ്യാനിക്കുന്നത്. ന്യായീകരിക്കാനാവാത്ത തെറ്റുകൾ കാരണം വേർപിരിഞ്ഞാൽ നിയമപ്രകാരം ദമ്പതികൾക്ക് കോടതിയെ സമീപിക്കാം. അമേരിക്കയിലെ ചില സ്റ്റേറ്റുകളിൽ മാത്രമാണ് ഇപ്പോൾ ഈ നിയമം നിലവിലുള്ളത്.