വിഷം കലർത്തിയത് ആട്ടിൻ സൂപ്പിൽ, പിന്നിൽ ബന്ധുവായ യുവതിയെന്ന് സൂചന

വെള്ളി, 4 ഒക്‌ടോബര്‍ 2019 (18:33 IST)
കോഴികോട്: കൂടാത്തായി ഒരു കുടുംബത്തിലെ ആറു പേരെ കൊലപ്പെടുത്തിയത് ആട്ടിൻ സൂപ്പിൽ വിഷം കലർത്തിയെന്ന് പൊലീസിന് സൂചന ലഭിച്ചു. കുഴഞ്ഞു വീണ് മരിക്കുന്നതിന് തൊട്ടുമുൻപായി ആറു പേരും ആട്ടിൻ സൂപ്പ് കഴിച്ചിരുന്നു എന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ അന്വേഷം ഉറ്റബന്ധുവായ യുവതിയിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ് പൊലീസ്. 
 
ആറുപേരും മരിച്ചതിനെ തുടർന്ന് ഇവരുടെ സ്വത്തുക്കൾ വ്യാജ രേഖ ചമച്ച് യുവതി തട്ടിയീടുക്കാൻ ശ്രമിച്ചതോടെയാണ് മരണങ്ങളിൽ സംശയം ഉയർന്നത്. യുവതിയെ നുണ പരിശോധനക്ക് വിധേയയാക്കണം എന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും യുവതി ഇത് നിഷേധിച്ചതോടെയാണ് പൊലീസ് കല്ലറ തുറന്നുള്ള അന്വേഷണത്തിന് മുതിർന്നത്.      
 
കോടഞ്ചേരി സെന്റ് മേരീസ് ഫറോന പള്ളിയിലെയും  കൂടത്തായി ലൂര്‍ദ് മാതാ പള്ളിയിലെയും കല്ലറകൾ ഇന്ന് തുറന്ന് പരിശോധിച്ചു. അവസാനം മരിച്ച സിലിയുടെയും രണ്ടുവയസ് പ്രായമുള്ള കുഞ്ഞിന്റെയും കല്ലറകളാണ് ആദ്യം പരിശോധിച്ചത്. വർഷങ്ങളുടെ ഇടവേളയിൽ സമാനമായി നടന്ന മരണങ്ങളിൽ സംശയം ആരോപിച്ച് പരാതി ലഭിച്ചതോടെയാണ്. അറുപേരുടെയും മരണത്തിൽ അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച് തീരുമനിച്ചത്  
 
ടോം തോമസ് (66), ഭാര്യ അന്നമ്മ (57), മകന്‍ റോയി തോമസ് (40), ബന്ധുവായ സിലി, സിലിയുടെ മകള്‍ അല്‍ഫോന്‍സ (2), അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍ (68) എന്നിവരാണ് സമാനമായ രീതിയിൽ മരിച്ചത്. ടോം തോമസിന്റെ സ്വത്തുക്കൾ വ്യാജ ഒസ്യത്ത് പ്രകാരം തട്ടിയെടൂക്കാൻ യുവതി ശ്രമിച്ചിരുന്നു. ഇതാണ് സംശയത്തിന് കാരണമായത്. ടോം തോമസിന്റെ മകൻ റോജോ പരാതി നകിയതോടെ മരിച്ച റോയിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തപ്പോഴാണ് ശരീരത്തിൽ സയ‌നൈഡിന്റെ അംശം കണ്ടെത്തിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍