ലോകം തോറ്റവരുടേത് കൂടിയാണ്,‌ ഒളിമ്പിക്‌സ് മെഡൽ നഷ്ടമായവർക്ക് ടാറ്റാ ആൾട്രോസ് നൽകുമെന്ന് ടാറ്റാ മോട്ടോഴ്‌സ്

Webdunia
ഞായര്‍, 15 ഓഗസ്റ്റ് 2021 (15:12 IST)
മത്സരങ്ങളിൽ വിജയിക്കുന്നത് പോലെ തന്നെ പ്രധാനമാണ് മത്സരിക്കുക എന്നതും. തോൽ‌വിയിൽ പലപ്പോഴും കായികതാരങ്ങളുടെ മികവിനെ പലരും അംഗീകരിക്കാറില്ല. ഇപ്പോഴിതാ ടോക്യോ ഒളിമ്പിക്‌സിൽ മെഡലിനടുത്ത് വരെയെത്തിയിട്ടും മെഡൽ നഷ്ടമായ കായികതാരങ്ങൾക്ക് സമ്മാനമായി തങ്ങളുടെ ആൾട്രോസ് മോഡൽ സമ്മാനമായി നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ടാറ്റാ മോട്ടോഴ്‌സ്.
 
ഒളിമ്പിക്‌സിൽ ചരിത്രത്തിലെ എക്കാലത്തെയും മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്‌ച്ചവെചത്. എന്നാൽ മെഡലിനരികെയെത്തിയിട്ടും നഷ്ടമായ കായികതാരങ്ങളുണ്ട്. അവരുടെ  മികച്ച പ്രകടനങ്ങളും പ്രശംസനീയമാണ്. അങ്ങനെയുള്ള കായികതാരങ്ങളെ അഭിനന്ദിക്കുന്നതോടൊപ്പം അവർക്ക് ടാറ്റാ മോട്ടോഴ്‌സ് വാഹനം നൽകുന്നു.
 
മെഡൽ നേടുക എന്നതിലുപരി രാജ്യത്തെ പ്രതിനിധീകരിച്ച് ഒളിംപിക്‌സ് പോലുള്ള മത്സരങ്ങളിൽ പങ്കെടുത്തവരുടെ പ്രയത്‌നങ്ങൾ ചെറുതല്ല. മെഡൽ കൈവരിച്ചില്ലെങ്കിലും രാജ്യത്തെ നൂറു കോടി ജനങ്ങളുടെ ഹൃദത്തിൽ ഇടം പിടിക്കാൻ ഈ കായിക താരങ്ങൾക്ക് സാധിച്ചു. ഇന്ത്യയിലെ വരാനിരിക്കുന്ന കായികതാരങ്ങൾക്ക് ഇതൊരു പ്രചോദനമാകും. ടാറ്റാ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൽ ബിസിനസ് പ്രസിഡന്റ് ശൈലേഷ് ചന്ദ്ര പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article