എയർ‌ ഇന്ത്യ ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുന്നു, ടെൻഡറിന് അംഗീകാരം

Webdunia
വെള്ളി, 1 ഒക്‌ടോബര്‍ 2021 (12:06 IST)
ഇന്ത്യയുടെ ദേശീയ വിമാന കമ്പനിയായ എയർ ഇന്ത്യ ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുന്നു. എയർ ഇന്ത്യ ഏറ്റെടുക്കാനുള്ള ലേലത്തിൽ ടാറ്റ സൺസിന്റെ ടെൻഡറിന് അംഗീകാരമായതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്‌തു.
 
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള സമിതി എയർ ഇന്ത്യയുടെ ടെൻഡറിന് അംഗീകാരം നൽകിയതായാണ് സൂചന. ഇത് സംബന്ധിച്ച ഔദ്യോഗികമായ പ്രഖ്യാപനം ഉടനെയുണ്ടാകും. ടെൻഡർ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
 
1932ൽ ടാറ്റ എയർലൈൻസ് എന്ന പേരിൽ ആരംഭിച്ച വിമാനക്കമ്പനി 1953ലായിരുന്നു സർക്കാർ ദേശസാത്‌കരിച്ചത്. ഇതാണ് ഇപ്പോൾ വീണ്ടും ടാറ്റയുടെ കൈകളിലേക്കെത്തുന്നത്. എയർ ഇന്ത്യയുടെ നൂറ് ശതമാനം ഓഹരികളും കൈമാറാനാണ് തീരുമാനം.എയർ ഇന്ത്യ എക്‌സ്പ്രസിൽ എയർ ഇന്ത്യയ്ക്കുള്ള ഓഹരള്യും എയർപോർട്ട് സർവീസ് കമ്പനിയായ സാറ്റ്‌സിന്റെ അൻപത് ശതമാനം ഓഹരികളും കൈമാറും.

അനുബന്ധ വാര്‍ത്തകള്‍

Next Article