സോളിയോ ബാൻഡിറ്റ് ഹൈബ്രിഡ് പതിപ്പിനെ വിപണിയിൽ അവതരിപ്പിച്ച് സുസൂകി

Webdunia
തിങ്കള്‍, 30 നവം‌ബര്‍ 2020 (15:16 IST)
അന്താരാഷ്ട്ര വിപണിയിലെ തങ്ങളുടെ ജനപ്രിയ എംപിവി സോളിയോ ബാൻഡിറ്റിന്റെ ഹൈബ്രിഡ് പതിപ്പ് വിപണിയിലെത്തിച്ച് സുസൂക്കി. ജാപ്പനിസ് വിപണിയിലാണ് വാഹനത്തെ പുറത്തിറക്കിയിരിയ്ക്കുന്നത്. കാഴ്ചയിൽ ഒരുപിടി മാറ്റങ്ങളുമായാണ് വാഹനത്തിന്റെ ഹൈബ്രിഡ് പതിപ്പ് എത്തിയിരിയ്ക്കുന്നത്. വലിയ ഫ്രണ്ട് ബംബറുകൾ കട്ടിയുള്ള ക്രോം ബെൻഡറുകളുള്ള ഗ്രില്ല്, റൗണ്ട് ഫോഗ്‌ലാമ്പ് വിതി കുറഞ്ഞ എൽഇഡി ഹെഡ്‌ലാമ്പുകൾ, ഡിആർഎൽ എന്നിവയാണ് പ്രധാനമായും ശ്രദ്ധയിൽപ്പെടുന്ന മാറ്റങ്ങൾ 
 
ബോള്‍ഡ് ഡിസൈനിലുള്ള ഷോള്‍ഡര്‍ ലൈന്‍, ട്രെന്‍ഡി അലോയി വീലുകള്‍, ബ്ലാക്ക്‌ഔട്ട് പില്ലറുകള്‍, നീളത്തിലുള്ള എല്‍ഇഡി ടെയില്‍ ലാമ്പുകൾ എന്നിവയും മാറ്റങ്ങൾ തന്നെ. 9 ഇഞ്ച് എച്ച്‌ഡി ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 6 സ്പീക്കര്‍ ഓഡിയോ സിസ്റ്റം, കീലെസ് എന്‍ട്രി, എന്നിവയാണ് ഇന്റീരിയറി എടുത്തുപറയേണ്ടവ. ലെയിന്‍ ഡീവിയേഷന്‍ വാര്‍ണിംഗ് സിസ്റ്റം, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, ഇപിഎസ്, എബിഎസ്-ഇബിഡി, ഫ്രണ്ട് വെന്റിലേറ്റഡ് ഡിസ്ക് ബ്രേക്ക്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, 360 ഡിഗ്രി ക്യാമറ, സെക്യൂരിറ്റി അലാറം സിസ്റ്റം, എഞ്ചിന്‍ ഇമോബിലൈസര്‍, എന്നി സുരക്ഷ സംവിധാനങ്ങളും വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്. ഏകദേശം 14.20 ലക്ഷം രൂപയാണ് വാഹനത്തിന്റെ പ്രാരംഭ മോഡലിന് ജപ്പാനിൽ വില. 

അനുബന്ധ വാര്‍ത്തകള്‍

Next Article