പച്ചയിൽ നിന്ന് വെള്ളയിലേക്ക്, പ്രകൃതിയ്ക്ക് വേണ്ടി പുതിയ മാറ്റം

Webdunia
ശനി, 30 ജൂലൈ 2022 (16:16 IST)
ശീതള പാനിയമായ സ്പ്രൈറ്റ് 60 വർഷത്തിലേറെയായി ഉപയോഗിച്ചിരുന്ന പച്ചക്കുപ്പിയിൽ നിന്നും മാറുന്നു. ഇനി മുതൽ സുതാര്യമായ പ്ലാസ്റ്റിക് ബോട്ടിലുകളിലാവും സ്പ്രൈറ്റ് പാക്ക് ചെയ്യുന്നത്. ബുധനാഴ്ച കൊക്കകോള കമ്പനി പുറത്തുവിട്ട പത്രകുറിപ്പിലാണ് ഈ വിവരമുള്ളത്.കുപ്പിയുടെ പുതിയ ഡിസൈൻ ഓഗസ്റ്റ് ആദ്യം പുറത്തിറക്കും.
 
പോളിയെത്തിലീൻ ടെറാഫ്താലേറ്റ് ഉപയോഗിച്ചാണ് നിലവിലുള്ള പച്ച കുപ്പി നിർമിക്കുന്നത്. ഇത് പലപ്പോഴും ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉത്പന്നമാക്കി പരിവർത്തനം ചെയ്യാനാകും. എന്നാൽ സുതാര്യമായ പ്ലാസ്റ്റിക് കുപ്പികൾ പുനരുപയോഗത്തിന് വളരെയെളുപ്പമാണ്. ഇത് റീ സൈക്കിൾ ചെയ്ത് വീണ്ടും കുപ്പികളാക്കി ഉപയോഗിക്കാൻ സാധിക്കും.
 
സുതാര്യമായ കുപ്പിയിൽ സ്പ്രൈറ്റ് എത്തുമ്പോൾ പച്ച നിറത്തിലാകും അതിലെ പേരും മറ്റ് വിവരങ്ങളും നൽകുന്നത്. 1961ൽ ഉത്പാദനമാരംഭിച്ച ശേഷം ഇന്നോളം പച്ച നിറത്തിലാണ് സ്പ്രൈറ്റ് ഉപയോഗിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article