നേട്ടമില്ലാതെ സെൻസെക്‌സും നിഫ്‌റ്റിയും: മിഡ്,സ്മോൾ ക്യാപ് സൂചികകളിൽ റെക്കോഡ് ക്ലോസിങ്

Webdunia
ബുധന്‍, 8 സെപ്‌റ്റംബര്‍ 2021 (16:16 IST)
രണ്ടാം ദിവസവും വിൽപ്പനസമ്മർദ്ദം നേരിട്ടതോടെ വിപണി കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ നേരിയ നഷ്ടത്തിൽ ക്ലോസ് ചെയ്‌തു. അതേസമയം മിഡ് ക്യാപ്,സ്മോൾ ക്യാപ് സൂചികകൾ റെക്കോഡ് നേട്ടം സ്വന്തമാക്കി.
 
സെൻസെക്‌സ് 29 പോയന്റ് നഷ്ടത്തിൽ 58,250.26ലും നിഫ്റ്റി ഒമ്പത് പോയന്റ് താഴ്ന്ന് 17,353.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.ഐടി, മീഡിയ, ഓട്ടോ, ഫാർമ സൂചികകൾ നഷ്ടംനേരിട്ടു. നിഫ്റ്റി ബാങ്ക്, സ്വകാര്യ ബാങ്ക്, പൊതുമേഖല ബാങ്ക് തുടങ്ങിയ സൂചികകൾ ഒരു ശതമാനത്തോളം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ് 0.81ശതമാനവും സ്‌മോൾ ക്യാപ് 0.34ശതമാനവും ഉയർന്നു. 
 
മനുഷ്യ നിർമിത ഫൈബർ, ടെക്‌നിക്കൽ ടെക്‌സ്റ്റൈൽ മേഖലകളിൽ 10,683 കോടി രൂപയുടെ ആനുകൂല്യ പദ്ധതി നടപ്പിലാക്കാൻ കേന്ദ്ര മന്ത്രിസഭ അനുമതി നൽകിയതും വിപണിയിൽ പ്രതിഫലിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article