രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ നിരക്കുകള്‍ വര്‍ധിപ്പിച്ചതോടെ ഉപഭോക്താക്കള്‍ക്ക് എട്ടിന്റെ പണി. വിവിധ വായ്പകള്‍ എടുത്തവരുടെ ഇഎംഐകള്‍ ഇനി ചെലവേറിയതാകും. എംസിഎല്‍ആര്‍ നിരക്കാണ് എസ്ബിഐ വര്‍ധിപ്പിച്ചിരിക്കുന്നത്. ഭവനവായ്പകള്‍ പോലെയുള്ള ബാങ്കിന്റെ ദീര്‍ഘകാല വായ്പകള്‍ ഈ നിരക്കുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ എംസിഎല്‍ആര്‍ ഉയരുന്നത് വായ്പ എടുത്തവരുടെ ഇഎംഐ തുക വര്‍ധിക്കാന്‍ കാരണമാകും.