വീടിന് വാടക കൊടുക്കുന്നതിന് 18 ശതമാനം ജിഎസ്ടി, മാറ്റം ആർക്കെല്ലാം ബാധകമാകും? വിശദാംശങ്ങൾ

ശനി, 13 ഓഗസ്റ്റ് 2022 (16:05 IST)
ജിഎസ്ടി രജിസ്ട്രേഷനുള്ള വാടകക്കാരൻ വാടകയ്ക്ക് എടുക്കുന്ന ഭവനത്തിന് 18 ശതമാനം ജിഎസ്ടി നൽകണമെന്ന ചട്ടം ജൂലൈ 18 മുതലാണ് പ്രാബല്യത്തിൽ വന്നത്. നേരത്തെ ഓഫീസുകൾ അടക്കം വാണിജ്യ ആവശ്യഠിന് പ്രവർത്തിക്കുന്ന കെട്ടിടങ്ങൾക്ക് വാടക കൊടുക്കുന്നുണ്ടെങ്കിൽ മാത്രമെ ജിഎസ്ടി പരിധിയിൽ വന്നിരുന്നുള്ളു. കോർപ്പറേറ്റ് സ്ഥാപനങ്ങളോ വ്യക്തികളോ വാസയോഗ്യമായ കെട്ടിടങ്ങൾക്ക് നൽകുന്ന വാടക ഇതിൽ പെട്ടിരുന്നില്ല.
 
പുതിയ ജിഎസ്ടി ചട്ടമനുസരിച്ച് 18 ശതമാനമാണ് വാടകക്കാരൻ ജിഎസ്ടിയായി നൽകേണ്ടത്. അതേസമയം വാടകക്കാരന് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് വഴി ഇളവിന് അപേക്ഷിക്കാനാകും. കൂടാതെ കെട്ടിടത്തിൻ്റെ ഉടമ ജിഎസ്ടി നൽകേണ്ടതില്ല. മാസശമ്പളക്കാരൻ വീടോ ഫ്ളാറ്റോ എടുത്താലും ജിഎസ്ടി പരിധിയിൽ വരില്ല.
 
ബിസിനസോ പ്രഫഷനോ നടത്തുന്ന ജിഎസ്ടി രജിസ്ട്രേഷനുള്ള വ്യക്തിക്കാണ് പുതിയ നിയമം ബാധകമാവുക. ഇവർ കെട്ടിട ഉടമയ്ക്ക് വാടകയ്ക്ക് 18 ശഠമാനം ജിഎസ്ടി കൂടി നൽകണമെന്നാണ് പുതിയ നിയമത്തിൽ പറയുന്നത്. കമ്പനി ജീവനക്കാർക്കായി താമസസൗകര്യം നൽകുമ്പോഴും കമ്പനികൾ ജിഎസ്ടി അടക്കണം. ഇതും 18 ശതമാനം തന്നെയായിരിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍