കോംപാക്ട് സെഡാനെ വിപണിയിലെത്തിക്കാൻ റെനോ !

Webdunia
വ്യാഴം, 31 ഒക്‌ടോബര്‍ 2019 (15:56 IST)
കോംപാക്ട് സെഡാനെ വിപണിയിലെത്തിച്ച് നേട്ടം കൊയ്യാനുള്ള തയ്യ്രെടുപ്പിലാന് ഫ്രഞ്ച് വാഹ്ന നിർമ്മാതാക്കളായ റെനോ. ഇന്ത്യക്കായി പ്രത്യേകം രൂപകൽപ്പന ചെയ്യുന്ന പുതിയ കോംപാക്ട് സെഡാൻ 2021ഓടെ വിപണിയിൽ എത്തിയേക്കും. ഇന്ത്യൻ വിപണിയിൽ കൂടുതൽ സജീവമാകുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.
 
അടുത്തിടെ പുറത്തിറിങ്ങിയ ട്രൈബറിലെ സിഎംഎഫ്എ പ്ലാറ്റ്‌ഫോമിൽ തന്നെയായിരിക്കും നലുമീറ്ററിലെ താഴെ നീളമുള്ള കോംപാക്ട് സെഡാനും എത്തുക. എന്നാൽ വഹനത്തിന്റെ പേരോ മറ്റു വിശദാംശങ്ങളോ റെനോ ഇതേവരെ പുറത്തുവിട്ടിട്ടില്ല.
 
മാരുതി സുസൂക്കി ഡിസയർ, ഹോണ്ട അമേസ്, ഫോർഡ് ആസ്‌പെയർ, ടാറ്റ ടിഗോർ എന്നി വാഹനങ്ങൾക്ക് കടുത്ത മത്സരം തന്നെയായിരികും റെനോയുടെ കോംപാക്ട് സെഡാൻ ഒരുക്കുക. ഈ വാഹനങ്ങളെക്കാൾ കുറഞ്ഞ വിലയിലാണ് റെനോയുടെ സെഡാനെ പ്രതീക്ഷിക്കുന്നത്.     

അനുബന്ധ വാര്‍ത്തകള്‍

Next Article