ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ച് മുന്നേറിക്കൊണ്ടിരിക്കുന്ന റിലയന്‍സ് ജിയോ ചെലവ് കുറഞ്ഞ 4ജി ഫോണുകളുമായി വിപണിയിലെത്തുന്നതായി സൂചന. വെറും 1500 രൂപ മാത്രം വില വരുന്ന 4ജി സ്മാര്‍ട്ട്ഫോണുകള്‍ പുറത്തിറക്കാനാണ് കമ്പനി ആലോചിക്കുന്നതെന്ന് ഒരു പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാര്യവുമായി ബന്ധപ്പെട്ട് പ്രമുഖ ചൈനീസ് നിര്‍മാതാക്കളുമായി ജിയോ ചര്‍ച്ചകള്‍ നടത്തിയതായും സൂചനയുണ്ട്.
വിപണിയില്‍ ഇത്രയും ചെലവ് കുറഞ്ഞ 4ജി സ്മാര്‍ട്ട്ഫോണ്‍ ലഭ്യമല്ലെന്നത് തങ്ങള്‍ക്ക് കൂടുതല്‍ ഉപഭോക്താക്കളെ ലഭ്യമാക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. 4ജി വോയിസ് കോള്‍ സേവനം ഫോണില്‍ ലഭിക്കുമെങ്കിലും മറ്റ് സ്മാര്‍ട്ട്ഫോണുകള്‍ ഒരുക്കുന്ന തരത്തിലള്ള 4ജി ഇന്റര്‍നെറ്റ് ഉപയോഗത്തിന് നിയന്ത്രണം ഉണ്ടായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.
റിലയന്‍സിന്റെ എല്‍വൈഎഫ് ബ്രാന്‍ഡ് ഫോണുകള്‍ വിപണിയില്‍ ലഭ്യമാകുമെങ്കിലും അതിന് ചെലവ് കൂടുതലാണ്. റിലയന്‍സിന്റെ കടന്നുവരവോട് കൂടി ലാവയും മൈക്രോമാക്സും വില കുത്തനെ കുറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ റിലയന്‍സ് ജിയോയ്ക്ക് 100 മില്യണ്‍ വരിക്കാരാണുള്ളത്. 1500 രൂപയുടെ 4ജി ഫോണും കൂടി വിപണയില്‍ എത്തിക്കുന്നതോടെ കൂടുതല്‍ ഉപയോക്താക്കളെയാണ് ജിയോ ആകര്‍ഷിക്കുക.