പൊലീസിന് വീഴ്ച പറ്റിയത് കഴിഞ്ഞ യുഡിഎഫ് ഭരണകാലത്തെ ഹാങ് ഓവറിന്റെ ഭാഗമായിട്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് നടക്കാന്‍ പാടില്ലാത ചില കാര്യങ്ങള്‍ പൊലീസുകാര്‍ക്കിടയില്‍ നടന്നുവെന്നും ഭരണം മാറിയിട്ടും അതൊന്നും അറിഞ്ഞില്ല എന്ന മട്ടിലാണ് ചില പൊലീസുകാരുടെ പ്രവര്‍ത്തനങ്ങള്‍ എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
വീഴ്ചകള്‍ വരുത്തിയവര്‍ക്ക് സംരക്ഷണം നല്‍കിയില്ല പകരം ശക്തമായ നടപടിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കി. പൊലീസിന് പ്രത്യേക നിർദ്ദേശമായി ജനങ്ങളോട് മോശമായി പെരുമാറരുതെന്നും മുന്‍ ഡിജിപി രമണ്‍ ശ്രീവാസ്തവയെ ഉപദേശകനാക്കിയതില്‍ ഡിജിപിയായിരുന്ന ആള്‍ പൊലീസ് ഉപദേശകനാകുന്നതില്‍ എന്താണ് തെറ്റ് എന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു.