ജിഎസ്‌ടി പരിഷ്‌കരണം: ജനുവരി മുതൽ ചെരുപ്പിനും വസ്‌ത്രങ്ങൾക്കും വിലകൂടും

Webdunia
വ്യാഴം, 30 സെപ്‌റ്റംബര്‍ 2021 (16:55 IST)
നികുതി ഘടന പരിഷ്‌കരിക്കുന്നതോടെ അടുത്തവർഷം ജനുവരി മുതൽ  വസ്ത്രങ്ങൾക്കും ചെരുപ്പിനും വിലവർധിച്ചേക്കും. ഈ ഉത്പന്നങ്ങളുടെ് ജി.എസ്.ടി അഞ്ച് ശതമാനത്തിൽനിന്ന് 12ശതമാനമാക്കുന്നതോടെയാണ് വിലവർധനയുണ്ടാവുക.
 
തുണിത്തരങ്ങളുടെയും പാദരക്ഷയുടെയും തീരുവ ജനുവരി മുതൽ പരിഷ്‌കരിക്കാൻ സെപ്റ്റംബർ 17ന് ചേർന്ന ജി.എസ്.ടി കൗൺസിൽ യോഗമാണ് തീരുമാനിച്ചത്.  12ശതമാനമെന്ന ഏകീകൃത നികുതിയായിരിക്കും വസ്തങ്ങൾക്ക് ബാധകമാകുക. അതേസമയം, പാദരക്ഷകൾക്ക് രണ്ട് നിരക്കിലുമാകും നികുതി പരിഷ്‌കരിക്കുക. 1000 രൂപ വരെയുള്ളവയ്ക്ക് 12 ശതമാനവും അതിന് മുകളിലുള്ളവയ്ക്ക് 18 ശതമാനവും വില ഉയരും.
 
നിലവിൽ 1000 രൂപവരെ വിലയുള്ള വസ്ത്രങ്ങൾക്ക് 5 ശതമാനമാണ് ജി.എസ്.ടി. അതിനുമുകളിലുള്ളവയക്ക് 12ശതമാനവും. അതുപോലെ തന്നെ 1000 രൂപയ്ക്കുതാഴെയുള്ള പാദരക്ഷക്ക് അഞ്ചുശതമാനവും അതിന് മുകളിലുള്ളവക്ക് 18ശതമാനവുമാണ് നികുതി ഈടാക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article