ഭക്ഷണവിതരണക്കമ്പനികൾക്ക് ജിഎസ്‌ടി ഏർപ്പെടുത്താൻ നിർദേശം: ഓൺലൈൻ ഫുഡിന് വിലയേറും

വെള്ളി, 17 സെപ്‌റ്റംബര്‍ 2021 (19:40 IST)
ഓൺലൈൻ ഭക്ഷണ വിതരണ കമ്പനികളിൽ നിന്നും ജിഎസ്‌ടി ഈടാക്കാമെന്ന് ജിഎസ്‌ടി കൗൺസിൽ. ഇതോടെ സൊമാറ്റോ, സ്വിഗ്ഗി അടക്കമുള്ള കമ്പനികൾ ഇനി ജിഎസ് ടി നികുതി അടക്കേണ്ടതായി വരും. 2022 ജനുവരി 1 മുതൽ പുതിയ നികുതി  പ്രാബല്യത്തിൽ വരും. ഇ-കൊമേഴ്സ് കമ്പനികൾക്ക് സോഫ്ട് വെയർ മാറ്റത്തിന് വേണ്ടിയാണ് സമയം നീട്ടി നൽകുന്നത്.
 
പല ഹോട്ടലുകളും ജി എസ് ടി അടക്കുന്നില്ലെന്നും പല ഹോട്ടലുകളും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ഫിറ്റ്മെന്റ് പാനൽ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. അതേ സമയം അർബുദത്തിനുള്ള മരുന്നുകളുടെ ജിഎസ്‌ടി 12ൽ നിന്നും 5 ശതമാനമാക്കി കുറച്ചു. കൊവിഡ് മരുന്നുകള്‍ക്ക് നല്‍കിയിരുന്ന ഇളവ് ജിഎസ്ടി കൗണ്‍സില്‍ ഡിസംബര്‍ 31 വരെ നീട്ടി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍