6000 കോടിയോളം കേന്ദ്രത്തിന് പോകും, പെട്രോൾ ഡീസൽ വില ജിഎസ്‌ടി‌യിൽ വരുന്നതിനെ എതിർക്കുമെന്ന് ധനമന്ത്രി

വ്യാഴം, 16 സെപ്‌റ്റംബര്‍ 2021 (17:20 IST)
പെട്രോളിയം ഉത്‌പന്നങ്ങൾ ജിഎസ്‌ടിയിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്രം വിളിച്ച യോഗത്തിൽ ശക്തമായി എതിർപ്പ് അറിയിക്കുമെന്ന് സംസ്ഥാന സർക്കാർ. ജിഎസ്‌ടിയിൽ ഉൾപ്പെടുത്തിയത് കൊണ്ട് മാത്രം എണ്ണവില കുറയുമെന്നത് തെറ്റാണെന്നും കേന്ദ്രം സെസ് പിരിക്കുന്നത് നിർത്തിയാൽ മാത്രമേ ഇന്ധന വില കുറയുകയുള്ളുവെന്നും ധനമന്ത്രി കെഎൽ ബാലഗോപാൽ പറഞ്ഞു.
 
കേന്ദ്രം ഇന്ധന വില ജി എസ് ടിയിൽ ഉൾപ്പെടുത്തുന്നതോടെ കേരളത്തിന്റെ വരുമാനം പകുതിയായി കുറയും. സംസ്ഥാനത്തിന് ലഭിക്കുന്ന 12,000 കോടി രൂപയിൽ നിന്ന് 6000 കോടി കേന്ദ്രത്തിന് നൽകേണ്ടതായി വരും. നാളെയാണ് കേന്ദ്ര ജി എസ് ടി കൗൺസിൽ യോഗം വിളിച്ചു ചേർത്തിരിക്കുന്നത്.  ജിഎസ്‌ടിയിൽ ഉൾപ്പെടുത്തുമ്പോൾ പകുതി നികുതി കേന്ദ്രത്തിന് പോകുന്നു എന്നത് കൊണ്ട് കേന്ദ്രതീരുമാനത്തെ സംസ്ഥാന സർക്കാരും മറ്റ് സംസ്ഥാനങ്ങളും എതിർക്കുമെന്നാണ് കരുതുന്നത്..

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍