കുട്ടികൾക്ക് വാക്‌സിൻ ഇപ്പോൾ വേണ്ട, സ്കൂളുകൾ തുറക്കാമെന്ന് കേന്ദ്രം

വ്യാഴം, 9 സെപ്‌റ്റംബര്‍ 2021 (19:04 IST)
രാജ്യത്ത് വിദ്യാലയങ്ങൾ തുറക്കാൻ കുട്ടികളിൽ വാക്‌സിനേഷൻ പൂർത്തിയാക്കേണ്ടതില്ലെന്ന് കേന്ദ്രസർക്കാർ. ലോകത്ത് ഒരിടത്തും ഇത്തരം മാനദണ്ഡങ്ങൾ ഇല്ല. ഒരു ശാസ്‌ത്രീയ സംഘടനയും അത്തരം ശുപാർശകൾ മുന്നോട്ട് വെച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
 
അധ്യാപകരും മറ്റ് ജീവനക്കാരും ഉൾപ്പടെയുള്ളവർ വാക്‌സിൻ എടുത്തിരിക്കണമെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. പല സംസ്ഥാനങ്ങളും സ്കൂളുകൾ തുറക്കണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നതിന് പിന്നാലെ കുട്ടികൾക്ക് വാക്‌സിൻ നൽകണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്ന് ഉയർന്നിരുന്നു. കേന്ദ്രം നിലപാട് വ്യക്തമാക്കിയതോടെ സംസ്ഥാനങ്ങൾക്ക് സ്കൂളുകൾ തുറക്കുന്നതിൽ നിലവില സാഹചര്യത്തിൽ തടസമുണ്ടാവില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍