ഇന്ധനവിലയിലെ പകൽകൊള്ള തുടരുന്നു, ഇന്നും വില വർദ്ധിപ്പിച്ചു

Webdunia
ഞായര്‍, 23 മെയ് 2021 (10:26 IST)
സംസ്ഥാനത്ത് ഇന്നും ഇന്ധനവിലയിൽ വർദ്ധനവ്. പെട്രോളിന് 17 പൈസയും ഡീസലിന് 28 പൈസയുമാണ് വർദ്ധിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് പെട്രോൾ വില 95 രൂപ 19 പൈസയും ഡീസലിന് 90 രൂപ 36 പൈസയുമായി. 
 
കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 93 രൂപ 31 പൈസയായി. ഡീസലിന് 88 രൂപ 61 പൈസയാണ് ഇന്നത്തെ നിരക്ക്. കോഴിക്കോട് പെട്രോൾ 93.62 രൂപയും ഡീസൽ 88.91 രൂപയുമാണ്. തിരെഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയാണ് രാജ്യത്ത് പെട്രോൾ,ഡീസൽ വിലയിൽ തുടർച്ചയായ വർദ്ധനവ്.

അനുബന്ധ വാര്‍ത്തകള്‍

Next Article