സൗമ്യ സന്തോഷിന് ഇസ്രായേൽ ഓണററി സിറ്റിസൺഷിപ്പ് ന‌ൽകും

ഞായര്‍, 23 മെയ് 2021 (10:16 IST)
ഹമാസ് റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി സൗമ്യ സന്തോഷിന് ആദരസൂചകമായി ഇസ്രായേൽ ഓണററി സിറ്റിസൺ ഷിപ്പ് നൽകും. സൗമ്യയെ തങ്ങളിൽ ഒരാളായാണ് ഇസ്രായേലിലെ ജനങ്ങൾ കാണുന്നതെന്നും ഇതിനാലാണ് ആദരസൂചക പൗരത്വം നൽകുന്നതെന്നും ഇന്ത്യയിലെ ഇസ്രയേല്‍ എംബസി ഉന്നത ഉദ്യോഗസ്ഥന്‍ റോണി യെദീദിയ ക്ലീന്‍ ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
 
ആദരസൂചക പൗരത്വം നൽകാനുള്ള ഇസ്രായേലിന്റെ തീരുമാനത്തെ സൗമ്യയുടെ കുടുംബം സ്വാഗതം ചെയ്തു. ഭാര്യക്ക് ലഭിച്ച മഹത്തായ അംഗീകാരമായാണ് ഇസ്രയേലിന്റെ തീരുമാനത്തെ കാണുന്നതെന്ന് സൗമ്യയുടെ ഭർത്താവായ സന്തോഷ് പ്രതികരിച്ചു. മകൻ അഡോണിന്റെ സംരക്ഷണത്തെ സംബന്ധിച്ച കാര്യങ്ങളെ കുറിച്ചും എംബസി ഉദ്യോഗസ്ഥർ അറിയിച്ചതായും സന്തോഷ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍