റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ ഭര്‍ത്താവിനെ ഇസ്രയേല്‍ പ്രസിഡന്റ് ഫോണില്‍ വിളിച്ച് അനുശോചനം രേഖപ്പെടുത്തി. ഇസ്രയേല്‍ പ്രസിഡന്റ് റൂവന്‍ റിവ്ലിന് ആണ് സൗമ്യയുടെ ഭര്‍ത്താവ് സന്തോഷിനെ ഫോണില്‍ ബന്ധപ്പെട്ടത്. കുടുംബത്തെ ഇസ്രയേല്‍ സംരക്ഷിക്കുമെന്നും ഇസ്രയേലില്‍ വരുമ്പോള്‍ നേരില്‍ കാണാമെന്നും അദ്ദേഹം ഉറപ്പുനല്‍കി.